യുവ താരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്‍-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഇർഷാദ്, രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിബിൻ ജോർജ്ജ്, സുധി കോപ്പ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
സുനിൽ ജി. ചെറുകടവ് എഴുതി പാർത്ഥസാരഥി സംഗീതം പകർന്ന്
വിജയ് യേശുദാസ് ആലപിച്ച 'നെഞ്ചിൻ ഏഴു നിറമായി...' എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.
സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാരക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.
മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.
വിജയ് യേശുദാസ്, നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
Also read: 'ആന്റിനയ്ക്കും' 'പ്രാണിക്കും' പിറന്നാൾ ആശംസിച്ചു; ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം സംഭവബഹുലംലോക്ക്ഡൗൺ വിരസതമൂലം പലരും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ കുഞ്ചാക്കോ ബോബൻ ആരംഭിച്ച 'ചാക്കോച്ചൻ ചലഞ്ച്' മൂന്നാം ദിവസം പിന്നിട്ടു. താൻ 'ആന്റിനയ്ക്കും', 'പ്രാണിക്കും' പിറന്നാൾ ആശംസിച്ച വിശേഷമാണ് ചാക്കോച്ചന്റെ പുതിയ പോസ്റ്റിൽ. സംഭവം എന്തെന്ന് പിടികിട്ടിയില്ലെങ്കിൽ, അത് ചാക്കോച്ചന്റെ വാക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും.
"സമയം പുഴ പോലെ മുന്നിലേക്ക് ഒഴുകുമ്പോൾ നമ്മുടെ ഓർമ്മകൾ പിന്നിലേക്ക് മാഞ്ഞു പോകാറുണ്ട് പലപ്പോഴും. എന്നാൽ പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമ്മകളെ നമുക്ക് ഉണർത്താൻ സാധിക്കും. ഒരു അഞ്ച് മിനിറ്റ് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും. ഞാൻ ഇന്നലെ സന്തോഷ് (ആന്റിന), വിനോദ് (പ്രാണി) എന്നിവരുടെ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിച്ചു. ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്ന നിരവധി അവസരങ്ങളുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായ് ബന്ധപ്പെടുന്നത് തീർച്ചയായും അതിലൊന്നാണ്. ഇന്ന് ഒരു പഴയ ചങ്ങാതിയുമായി കണക്റ്റുചെയ്‌ത് കമൻറ്സിൽ നിങ്ങളുടെ അനുഭവം പങ്കിടുക," ചാക്കോച്ചൻ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.