Sabaash Chandrabose | 'നീയെന്റെ കാമുകിയല്ലേടീ...'; 'സബാഷ് ചന്ദ്രബോസ്' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം
Sabaash Chandrabose | 'നീയെന്റെ കാമുകിയല്ലേടീ...'; 'സബാഷ് ചന്ദ്രബോസ്' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം
സൈന മൂവീസ്സിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
Last Updated :
Share this:
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ് 'എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ദുല്‍ഖര്‍ സല്മാന് റിലീസ് ചെയ്തു. സൈന മൂവീസ്സിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. സംവിധായകന് വി സി അഭിലാഷ് എഴുതി ശ്രീനാഥ് ശിവശങ്കരന് സംഗീതം പകര്‍ന്ന് സൂരജ് സന്തോഷ് ആലപിച്ച' 'നീയെന്റെ കാമുകിയല്ലേടീ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഡബ്ബിംങിന് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം നേടിയ സ്നേഹ പലിയേരിയാണ് നായികയാവുന്നത്. ജോണി ആന്റണി, ധര്മ്മജന് ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഇന്ദ്രന്‍സ് നായകനായി 2018ല്‍ പുറത്തിറങ്ങിയ 'ആളൊരുക്കം' എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടിയ സംവിധായകനാണ് വി സി അഭിലാഷ്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ആളൊരുക്കം ഫിലിം ക്രിട്ടിക്സ് അടക്കം മറ്റ് അവാര്‍ഡുകളും നേടിയിരുന്നു.
'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ഗാനരചന-വി സി അഭിലാഷ്,അജയ് ഗോപാല്‍,എഡിറ്റിംഗ്-സ്റ്റീഫന്‍ മാത്യു. ലൈന്‍ പ്രൊഡ്യൂസര്‍-ജോസ് ആന്റണി,ആര്‍ട്ട്- സാബുറാം,സൗണ്ട് ഡിസൈന്‍: ഷെഫിന് മായന്‍, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്-സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷന്‍- ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍-രോഹിത് നാരായണന്,അരുണ്‍ വിജയ് വി സി,വി എഫ് എക്സ്-ഷിനു, ഡിസൈന്‍-ജിജു ഗോവിന്ദന,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍, വാര്‍ത്ത-എ എസ് ദിനേശ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.