• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷക്കീലയായി കസവ് സാരിയുടുത്ത് റിച്ച

news18
Updated: July 27, 2018, 5:20 PM IST
ഷക്കീലയായി കസവ് സാരിയുടുത്ത് റിച്ച
news18
Updated: July 27, 2018, 5:20 PM IST
നടി ഷക്കീലയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ ഷക്കീലയുടെ വേഷത്തിലെത്തുന്ന റിച്ച ഛദ്ദ പരമ്പരാഗത കേരള സാരിയായ കസവു സാരിയുടുത്ത് ശാലീന സുന്ദരിയായി നിൽക്കുന്നതാണ് പോസ്റ്റർ.

രണ്ട് ദശകത്തോളം തെന്നിന്ത്യൻ സിനിമ രംഗത്ത് വാണ ഷക്കീലയുടെ ജീവിതം സിനിമയാക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ ഇന്ദ്രജിത്ത് ലങ്കേഷ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കർണാടകയിലെ തീർഥഹള്ളിയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിൽ ഷക്കീലയുടെ കാമുകനായെത്തുന്നത് രാജീവ് പിളളയാണ്. അർജുൻ എന്ന കഥാപാത്രത്തെയാണ് രാജീവ് അവതരിപ്പിക്കുന്നത്. താരമാകുന്നതിന് മുമ്പുള്ള ഷക്കീലയുടെ കൗമാര കാലവും ചിത്രത്തിൽ പറയുന്നുണ്ട്.

ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് റിച്ച പ്രതികരിച്ചു. ഷക്കീലയെ അവതരിപ്പിക്കുന്നതിൽ സന്തോഷമെയുള്ളുവെന്നും അവർ പറഞ്ഞു. കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് ഷക്കീല മലയാളത്തിലെത്തുന്നത്.

ഷക്കീലയുടെ ജീവിതത്തെ ആധാരമാക്കിയുളള ചിത്രം ഹിന്ദിയിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
Loading...
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍