നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Sachin Khedekar | പി.കെ. രാംദാസ് എന്ന വന്മരം വീണില്ല; ലൂസിഫർ താരം സച്ചിൻ ഖേദേക്കറിന് ഇന്ന് പിറന്നാൾ

  Happy Birthday Sachin Khedekar | പി.കെ. രാംദാസ് എന്ന വന്മരം വീണില്ല; ലൂസിഫർ താരം സച്ചിൻ ഖേദേക്കറിന് ഇന്ന് പിറന്നാൾ

  Five must watch movies of Sachin Khedekar | അദ്ദേഹത്തെ മലയാളികൾക്ക് സുപരിചിതമായത് 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ്. സച്ചിൻ ഖേദേക്കറിന്റെ അഞ്ച് പ്രധാന ചിത്രങ്ങൾ ഏതെല്ലമെന്നു നോക്കാം

  സച്ചിൻ ഖേദേക്കർ

  സച്ചിൻ ഖേദേക്കർ

  • Share this:
   മറാത്തി സിനിമകളിലെയും ബോളിവുഡിലെയും ജനപ്രിയ നടനാണ് സച്ചിൻ ഖേദേക്കർ. എന്നാൽ അദ്ദേഹത്തെ മലയാളികൾക്ക് സുപരിചിതമായത് 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ്. 1965 മെയ് 14 ന് മുംബൈയിൽ ജനിച്ച ഖേദേക്കർ ജീവാ സാഖ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്.

   തെലുങ്ക്, തമിഴ്, മലയാളം, ഗുജറാത്തി എന്നീ ചിത്രങ്ങളിലും നാടകരംഗത്തും നടനും സംവിധായകനുമായി പ്രവർത്തിച്ചിട്ടുണ്ട്. 'ഇംതിഹാൻ' പോലുള്ള ടിവി സീരിയലിലും 'നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ', 'മി ശിവജിരാജെ ഭോസലെ ബോൾട്ടോയ്' തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാണ്.

   1990 ൽ സിനിമാ രംഗത്തേക്ക് കടന്നതിനുശേഷം, പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. താരത്തിന് ഇന്ന് 56 വയസ്സ് തികയുമ്പോൾ, അദ്ദേഹത്തിന്റെ അഞ്ച് മികച്ച സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.

   ലൂസിഫർ

   മോഹൻലാൽ നായകനായ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ പി. കെ. രാമദാസ് (പി.കെ.ആർ.) എന്ന കഥാപാത്രത്തെ അവിസ്മരീണയമാക്കിയ താരമാണ് സച്ചിൻ ഖേദേക്കർ. മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന് കഥാപാത്രത്തിന്റെയും ടൊവിനോ തോമസിന്റെ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെയും പിതാവായാണ് സച്ചിന്‍ ഖേദേക്കര്‍ എത്തിയത്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിച്ചത്. നടൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലൂസിഫർ. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

   ടേക്ക് കെയർ ഗുഡ് നൈറ്റ്

   ഈ സിനിമ സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു സിനിമ കൂടിയാണ് ടേക്ക് കെയർ ഗുഡ് നൈറ്റ്. ഗിരീഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സച്ചിന്റെ പങ്ക് വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.

   മീ ശിവജിരാജെ ഭോസലെ ബോൾട്ടോയ്

   ഈ മറാത്തി സിനിമ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു. സമൂഹത്തിലെ തിന്മയ്ക്കെതിരെ പോരാടുന്ന മധ്യവർഗ മഹാരാഷ്ട്രക്കാരനായ ഒരു മനുഷ്യനെയാണ് സച്ചിൻ ഈ സിനിമയിൽ അവതരിപ്പിച്ചത് . സന്തോഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അഭിനന്ദനാർഹമായ പ്രകടനമാണ് കാഴ്ച്ച വച്ചത്.

   നാഗരിക്

   മുംബൈയിലെ ചതിയുടെ രാഷ്ട്രീയം തുറന്നുകാട്ടാൻ തയ്യാറാകുന്ന നിർഭയനായ പത്രപ്രവർത്തകന്റെ വേഷത്തിലാണ് ഈ സിനിമയിൽ സച്ചിൻ അഭിനയിക്കുന്നത്. സച്ചിൻ ഈ വേഷത്തോട് പൂർണ നീതി പുലർത്തി. സിനിമയുടെ ഇതിവൃത്തം വളരെയധികം പ്രശംസിക്കപ്പെട്ടു. ഒപ്പം സച്ചിന്റെ അഭിനയവും. ജയ്പ്രാദ് ദേശായി സംവിധാനം ചെയ്ത ചിത്രത്തിൽ സച്ചിനു പുറമേ മിലിന്ദ് സോമൻ, ദേവിക ദഫ്താർദാർ എന്നിരാണ് അഭിനയിച്ചിരിക്കുന്നത്.

   നേതാജി സുഭാഷ് ചന്ദ്രബോസ്; ദി ഫൊർഗോട്ടൺ ഹീറോ

   നേതാജി സുഭാഷ് ചന്ദ്രബോസിനെ അടിസ്ഥാനമാക്കിയുള്ള ശ്യാം ബെനഗലിന്റെ സിനിമയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്; ദി ഫൊർഗോട്ടൺ ഹീറോ. സിനിമയിലെ സച്ചിൻ ഖേദേക്കറിന്റെ അഭിനയം വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച കലാസം‌വിധാനത്തിനുള്ള ദേശീയ അവാർഡും ഈ ചിത്രം നേടി.

   Keywords: Sachin Khedekar, Lucifer, Bollywood, Actor, Happy Birthday, ജന്മദിനം, ലൂസിഫർ, സച്ചിൻ ഖേദേക്കർ, നടൻ, ബോളിവുഡ്
   Published by:user_57
   First published:
   )}