HOME » NEWS » Film » MOVIES FIVE MUST WATCH MOVIES OF SUNNY LEONE ARE HERE MM

Sunny Leone birthday | നിങ്ങൾ കണ്ടിട്ടുണ്ടോ? സണ്ണി ലിയോണിയുടെ എക്കാലത്തെയും മികച്ച അഞ്ച് സിനിമകൾ

Five must-watch movies of Sunny Leone are here | ഡബിൾ റോൾ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള സണ്ണി ലിയോണിയുടെ അഞ്ച് പ്രധാന ചിത്രങ്ങൾ ഇതാ

News18 Malayalam | news18-malayalam
Updated: May 13, 2021, 1:47 PM IST
Sunny Leone birthday | നിങ്ങൾ കണ്ടിട്ടുണ്ടോ? സണ്ണി ലിയോണിയുടെ എക്കാലത്തെയും മികച്ച അഞ്ച് സിനിമകൾ
സണ്ണി ലിയോണിയുടെ ചിത്രങ്ങൾ
  • Share this:
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണി, പ്രത്യേകിച്ച് കേരളത്തിൽ. സണ്ണി ലിയോണി എന്നറിയപ്പെടുന്ന കരൺജിത് കൗർ വോഹ്ര ബിഗ് ബോസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, ഇന്ത്യൻ സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിച്ചേരുമെന്ന് അവർ പോലും ചിന്തിച്ചു കാണില്ല.

ഇന്ന്, ഈ ബോളിവുഡ് നടിക്ക് 40 വയസ്സ് തികയുന്നു, പക്ഷേ കടന്നുപോയ വർഷങ്ങൾ അവരുടെ സൗന്ദര്യത്തെ ബാധിക്കാത്തതിനാൽ പ്രായം സണ്ണിയ്ക്ക് ഒരു സംഖ്യ മാത്രമാണ്. സണ്ണി ലിയോണിയുടെ ജന്മദിനത്തിൽ, നിരവധി ഹൃദയങ്ങൾ കവർന്ന അവരുടെ അഞ്ച് മികച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

ജിസം 2

2003 ലെ ജിസം എന്ന ചിത്രത്തിന്റെ തുടർച്ചയായ ജിസം 2 എന്ന ഇറോട്ടിക് ത്രില്ലറിലൂടെയാണ് സണ്ണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. രൺദീപ് ഹൂഡ, അരുണോദയ് സിംഗ് എന്നിവർക്കൊപ്പമായിരുന്നു ഈ സിനിമയിൽ അഭിനയിച്ചത്. ബോളിവുഡിലെ ഇറോട്ടിക് രംഗങ്ങളുടെ നിലവാരം ഉയർത്താൻ ഈ ചിത്രം സണ്ണിയെ അനുവദിച്ചു.

രാഗിണി എം.എം.സ് 2

ഭൂഷൺ പട്ടേൽ സംവിധാനം ചെയ്ത ഈ ഇന്ത്യൻ ഹൊറർ ചിത്രം ഏക്താ കപൂറും ശോഭാ കപൂറും ചേർന്നാണ് നിർമ്മിച്ചത്. 2011 ൽ പുറത്തിറങ്ങിയ രാഗിണി എം.എം.എസിന്റെ തുടർച്ചയായി 2014 റിലീസ് ചെയ്ത ഈ ഹൊറർ ചിത്രത്തിൽ സണ്ണി നായികയായി അഭിനയിച്ചു. ഈ സിനിമയിലൂടെ സണ്ണി നിരവധി ആരാധകരെ സമ്പാദിക്കുക മാത്രമല്ല, ബേബി ഡോൾ എന്ന ഹിറ്റ് ഗാനത്തിലൂടെ ബോളിവുഡിന്റെ ബേബി ഡോളായി മാറുകയും ചെയ്തു.

Youtube Video


ഏക് പഹേലി ലീല

ബോളിവുഡിലെ ഒരു ക്ലാസിക് പുനർജന്മ കഥയാണ് 2015ൽ പുറത്തിറങ്ങിയ ഈ സിനിമ. ചിത്രത്തിൽ സണ്ണി ചെറിയ റോളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും, അതിശയകരമായ രൂപവും ഉത്തേജകമായ ഡാൻസ് നമ്പറുകളും കൊണ്ട് സണ്ണി പ്രേക്ഷക ഹൃദയം കീഴടക്കി. സിനിമയിലെ ഗാനങ്ങൾ വൻ ഹിറ്റായിരുന്നു. ബോബി ഖാൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയിൽ സണ്ണിക്ക് പുറമെ ജയ് ഭാനുശാലി, രജനീഷ് ദുഗൽ, രാഹുൽ ദേവ്, മോഹിത് അഹ്ലാവത്ത് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മസ്തിസാഡെ

ഈ അഡൽറ്റ് കോമഡി ചിത്രത്തിൽ നടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. വ്യത്യസ്ത രൂപത്തിലാണ് സണ്ണിയെ ഈ സിനിമയിൽ കണ്ടത്. മിലാപ് മിലാൻ സാവേരി സംവിധാനം ചെയ്ത 2016 ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.

വൺ നൈറ്റ് സ്റ്റാൻഡ്

സണ്ണിയുടെ ആരാധകർക്കിടയിൽ പ്രിയങ്കരമായ ഈ സിനിമ 2016 ലാണ് റിലീസ് ചെയ്തത്. ജാസ്മിൻ ഡിസൂസയാണ് ഈ ത്രില്ലർ-ട്രാജഡി സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഉർവിൽ റൈസിംഗിന്റെ വേഷത്തിലെത്തുന്ന തനുജ് വിർവാനിക്കൊപ്പം സെലീന എന്ന കഥാപാത്രമായാണ് സണ്ണി അഭിനയിച്ചത്. ഇവർ രണ്ടുപേരെയും കൂടാതെ മൈറാ ബാനർജിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ റൊമാന്റിക് ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.

Keywords: Happy Birthday Sunny Leone, Jism 2, Ragini MMS 2, Ek Paheli Leela, Mastizaade, One Night Stand, ജന്മദിനാശംസകൾ, സണ്ണി ലിയോൺ, ഹിറ്റ് സിനിമ, ബോളിവുഡ് സിനിമ
Published by: user_57
First published: May 13, 2021, 1:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories