• HOME
  • »
  • NEWS
  • »
  • film
  • »
  • ശരീര ഭാഗങ്ങൾ ഓരോന്നായി പോസ്റ്റ് ചെയ്ത കാജൽ അഗർവാൾ ഇതെന്തു ഭാവിച്ചെന്ന് ആരാധകർ; കാര്യം മനസ്സിലായത് പിന്നെ

ശരീര ഭാഗങ്ങൾ ഓരോന്നായി പോസ്റ്റ് ചെയ്ത കാജൽ അഗർവാൾ ഇതെന്തു ഭാവിച്ചെന്ന് ആരാധകർ; കാര്യം മനസ്സിലായത് പിന്നെ

Followers wondered at Kajal Aggarwal's quirky Instagram post | ഗ്രിഡ് പോസ്റ്റ് എന്ന പുത്തൻ പരീക്ഷണത്തിലായിരുന്നു കാജൽ

കാജൽ അഗർവാൾ

കാജൽ അഗർവാൾ

  • Last Updated :
  • Share this:
    കാജൽ അഗർവാളിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹോം പേജിൽ കണ്ട ആരാധകർ പലരും ചോദിച്ച ചോദ്യമാവും ഇത്. ഈ കാജൽ ഇതെന്തും ഭാവിച്ചാണ്? ശരീര ഭാഗങ്ങൾ ഓരോന്നായി പോസ്റ്റുകളിൽ നിരന്നു. ശെടാ! ഇതെന്തു പാടെന്ന് കാണുന്നവർ. പക്ഷെ കാര്യം ഒരു മണിക്കൂർ കൊണ്ട് ശരിയായി. ഗ്രിഡ് പോസ്റ്റ് എന്ന പുത്തൻ പരീക്ഷണത്തിലായിരുന്നു കാജൽ. ഒരു പ്രത്യേക രീതിയിൽ അടുക്കിപ്പെറുക്കിയാൽ അത് കാജലിന്റെ ചിത്രമായി മാറും. അങ്ങനെ 12 പടങ്ങൾ പണിപ്പെട്ട് ഒരു മണിക്കൂർ കൊണ്ട് നിരത്തിയാണ് കാജൽ ആ ഗ്രിഡ് ചലഞ്ചു പൂർത്തിയാക്കിയത്. അവസാനം കാജലിന്റെ സുന്ദരമായ മുഖം ഈ പോസ്റ്റുകളിലൂടെ തെളിയുകയും ചെയ്‌തു.

    ഇത് വ്യക്തമാവണമെങ്കിൽ കാജലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ kajalaggarwalofficialൽ കയറിയാൽ അറിയാം. തമിഴ്, കന്നഡ, ഹിന്ദി സിനിമ മേഖലകളിൽ സജീവമായ കാജലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തെലുങ്കിലാണ് റിലീസ് ആയത്. മെർസൽ ആണ് മലയാളികൾക്ക് പരിചയമുള്ള കാജലിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം.

    First published: