HOME » NEWS » Film »

ലൈംഗികാരോപണം: മുന്നാഭായ് 3 മുടങ്ങും?

news18india
Updated: January 14, 2019, 12:25 PM IST
ലൈംഗികാരോപണം: മുന്നാഭായ് 3 മുടങ്ങും?
  • Share this:
സംവിധായകൻ രാജ്‌കുമാർ ഹിരാനിക്കുമേലുള്ള ലൈംഗികാരോപണത്തെ തുടർന്ന് മുന്ന ഭായ് 3 വൈകുമെന്ന് സൂചന. ഹിരാനി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തുവെന്നാണ് സൂചന. ആരോപണങ്ങൾ വന്നതിനു പിന്നാലെ, ഹിരാനി ചിത്രങ്ങളുമായി സഹകരിച്ചാൽ വിനോദ് ചോപ്ര ഫിലിംസുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ഫോക്സ് സ്റ്റാർ ഇന്ത്യ താക്കീതു നൽകിയെന്നാണ് റിപ്പോർട്ട്. അപ്രകാരമെങ്കിൽ നിലവിൽ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലുള്ള മുന്ന ഭായ് അനിശ്ചിതമായി തുടരും.

ഹിരാനി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മുന്നാ ഭായിയിൽ നിന്നും ഫോക്സ് പിൻവലിയുമെന്നാണ് സൂചന. അതിജീവിച്ച വ്യക്തിയോടൊപ്പമാവും ഫോക്സ്. 'ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ'യുടെ പ്രചാരണ പരിപാടിയിൽ ഹിരാനിയുടെ പേരൊഴിവാക്കി വി.വി.സി. ഫിലിംസും രംഗത്തെത്തി. വിഷയം ഗൗരവകരമായി തന്നെയാണ് ഇരു നിർമ്മാതാക്കളും കാണുന്നത്. വി.വി.സി. ഫിലിംസ് നിർമ്മിച്ച പരാതി പരിഹാര കമ്മറ്റി ആരോപണം അന്വേഷിക്കും.

Also read: പ്രിയ പ്രകാശ് വാര്യർ ഇത്രേം ഗ്ലാമറസ്സോ!

ഹിരാനിയുടെ ചിത്രമായ സഞ്ജുവിന് അസിസ്റ്റന്റായി പ്രവർത്തിച്ച സ്ത്രീയാണ് ഇയാൾ 2018 മാർച്ചിനും സെപ്റ്റംബറിനും മദ്ധ്യേ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങൾ നിഷേധിച്ച്‌ ഹിരാനിയുടെ വക്കീൽ ആനന്ദ് ദേശായി "കപടവും, ദോഷകരവും, അപകീർത്തിപരവും, പ്രേരകവും, മാനഹാനിവരുത്തുന്നതായും" ഉള്ള കാര്യങ്ങളാണ് അവർ ഉന്നയിച്ചതെന്നും പറഞ്ഞ് കുറിപ്പിറക്കി.

തനിക്കു സംഭവിച്ച കാര്യങ്ങൾ വിശദമാക്കി, സഞ്ജുവിന്റെ നിർമ്മാതാവ് വിധു വിനോദ് ചോപ്രക്കും, ഭാര്യ അനുപമ ചോപ്രക്കും, ഹിരാനിയുടെ സഹ-രചയിതാവ് അഭിജത് ജോഷിക്കും 2018 നവംബർ 3ന് ഇവർ ഇമെയിൽ അയച്ചു. 2018 ഏപ്രിൽ 9ന് സംവിധായകൻ തന്നോട് ആദ്യമായി ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്നും പിന്നീട് വീട്ടിലെ ഓഫീസിൽ ലൈംഗികാക്രമണം നടത്തിയെന്നും അവർ ആരോപിക്കുന്നു.

First published: January 14, 2019, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories