'പറവയിലൂടെ' ശ്രദ്ധേയരായ നാല് പേർ ഒന്നിക്കുന്നു; അടുത്ത ചിത്രം 'ഫോർ'

Four actors from Parava come together for new movie | എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബറില്‍ ചിത്രീകരണമാരംഭിക്കുന്നു

News18 Malayalam | news18-malayalam
Updated: August 21, 2020, 8:41 AM IST
'പറവയിലൂടെ' ശ്രദ്ധേയരായ നാല് പേർ ഒന്നിക്കുന്നു; അടുത്ത ചിത്രം 'ഫോർ'
Four actors from Parava come together for new movie | എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബറില്‍ ചിത്രീകരണമാരംഭിക്കുന്നു
  • Share this:
'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പെെ, ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മാസ്‌ക്ക് ' എന്ന ചിത്രത്തിനു ശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഫോര്‍'.

ബ്ളൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു നായികയാവുന്നു.

സിദ്ധിഖ്, സുധീര്‍ കരമന, ജോണി ആന്റെണി, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അലന്‍സിയാര്‍, അശ്വതി, മാല പാര്‍വ്വതി, സീമ ജി. നായര്‍, മീനാക്ഷി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന 'ഫോര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ആലാപനം: ഷഹബാസ് അമന്‍.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബറില്‍ ചിത്രീകരണമാരംഭിക്കുന്നു.

2017ൽ പുറത്തിറങ്ങിയ മലയാള ചിത്രം പറവയിൽ സൗബിൻ ഷാഹിറായിരുന്നു നായകൻ. ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ദുൽഖർ സൽമാൻ അതിഥി താരമായി എത്തിയിരുന്നു. ഷെയ്ൻ നിഗമായിരുന്നു മറ്റൊരു പ്രധാന താരം.
Published by: meera
First published: August 21, 2020, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading