• HOME
 • »
 • NEWS
 • »
 • film
 • »
 • Movies on December 24 | മത്സരം തിയേറ്ററും ഒ.ടി.ടിയും തമ്മിൽ; ഒരു ദിവസം റിലീസ് ചെയ്യുന്നത് നാല് ചിത്രങ്ങൾ

Movies on December 24 | മത്സരം തിയേറ്ററും ഒ.ടി.ടിയും തമ്മിൽ; ഒരു ദിവസം റിലീസ് ചെയ്യുന്നത് നാല് ചിത്രങ്ങൾ

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിലും ഒ.ടി.ടിയിലുമായി ക്രിസ്തുമസ് ചിത്രങ്ങളുടെ മത്സരം

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിലും ഒ.ടി.ടിയിലുമായി ക്രിസ്തുമസ് ചിത്രങ്ങളുടെ മത്സരം

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിലും ഒ.ടി.ടിയിലുമായി ക്രിസ്തുമസ് ചിത്രങ്ങളുടെ മത്സരം

 • Last Updated :
 • Share this:
  മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിലും ഒ.ടി.ടിയിലുമായി ക്രിസ്തുമസ് ചിത്രങ്ങളുടെ (Christmas release) മത്സരം. ലാൽ ജോസ് ചിത്രം 'മ്യാവു' (Meow), ആർ.ജെ. മാത്തുക്കുട്ടിയുടെ 'കുഞ്ഞെൽദോ' (Kunjeldho) എന്നീ ചിത്രങ്ങൾ തിയേറ്ററിലെത്തുമ്പോൾ, ടൊവിനോ തോമസ് നായകനായ 'മിന്നൽ മുരളി' (Minnal Murali) ജോജു ജോർജിന്റെ 'മധുരം' (Madhuram) എന്നിവർ നെറ്ഫ്ലിക്സിലും സോണി ലിവിലുമായി പ്രദർശനത്തിനെത്തുന്നു. ഒരു ദിവസം മുൻപാണെങ്കിലും ആന്റണി വർഗീസിന്റെ 'അജഗജാന്തരം' ബിഗ് സ്‌ക്രീനിലുണ്ട്.

  സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് ചിത്രം 'മ്യാവു'

  തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലാ നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിത ബുദ്ധിമുട്ടുകളുടെ നേർരേഖയാണ് മ്യാവു പറയുന്നത്.

  ലാൽ ജോസിൻ്റെ മുൻ ചിത്രങ്ങളുടെ പാറ്റേണിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അവതരണ ശൈലിയാണ് ഈ ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.

  പ്രധാനമായും ഒരു കുടുംബത്തെയാണ് ഏറെയും ഫോക്കസ് ചെയ്യുന്നത്. ഭാര്യയും ഭർത്താവും മൂന്നു മക്കളുമുള്ള ഒരു സാധാരണ കുടുംബം. ഗൾഫിലെ ഒരു ഉൾപ്രദേശത്ത് മിനി സൂപ്പർ മാർക്കറ്റ് നടത്തുന്ന ആലുവക്കാരനായ ദസ്തക്കീറിൻ്റേയും കുടുംബത്തിൻ്റെ കഥയാണ് ചിത്രം. ഈ കുടുംബത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ പൂച്ചയ്ക്കും പ്രാധാന്യമുണ്ട്.

  ആസിഫ് അലിയുടെ 'കുഞ്ഞെൽദോ'

  നവാഗത സംവിധായകൻ ആർ.ജെ. മാത്തുക്കുട്ടിയുടെ ചിത്രം 'കുഞ്ഞെൽദോ' 2019 അവസാനത്തോട് കൂടി പൂർത്തിയായ സിനിമയാണ്. ഇത്രയും നാൾ തിയേറ്റർ റീലീസ് പ്രതീക്ഷയോടെ കാത്തിരുന്ന അണിയറക്കാർ, ചിത്രം ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. പുതുമുഖം ഗോപിക ഉദയനാണ് നായിക. ഒരു വ്യക്തിയുടെ 17 വയസ്സ് മുതൽ ആരംഭിക്കുന്ന ജീവിത കഥയാണ് 'കുഞ്ഞെൽദോ' പറയുന്നത്.

  ടൊവിനോയുടെ 'മിന്നൽ മുരളി'

  വിദേശ സൂപ്പർഹീറോകളുടെ ഇടയിലേക്ക് നാടൻ സൂപ്പർഹീറോ ഇമേജുമായി കുറുക്കൻമൂലയിൽ നിന്നുമെത്തുന്ന തയ്യൽക്കാരൻ മുരളിയിലൂടെയാണ് നെറ്ഫ്ലിക്സ് ചിത്രമായ മിന്നൽ മുരളിയുടെ കഥാ പുരോഗതി. 'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.

  ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

  ജോജു ജോർജിന്റെ 'മധുരം'

  ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ജൂൺ' എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം നിർവഹിക്കുന്ന സിനിമയാണ് 'മധുരം'. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ മറ്റു നൂറോളം അഭിനേതാക്കളും ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രം സോണി ലിവിൽ പ്രദർശനത്തിനെത്തി.
  Published by:user_57
  First published: