• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

ഇന്ന് തിയറ്ററുകളിലെത്തുന്ന നാല് സിനിമകൾ തരംഗം സൃഷ്ടിക്കുമോ?


Updated: July 27, 2018, 7:06 AM IST
ഇന്ന് തിയറ്ററുകളിലെത്തുന്ന നാല് സിനിമകൾ തരംഗം സൃഷ്ടിക്കുമോ?

Updated: July 27, 2018, 7:06 AM IST
കുറച്ചുനാളായി മലയാള സിനിമയിൽ വിവാദങ്ങളാണ് ബോക്സോഫീസ് നിറഞ്ഞുനിൽക്കുന്നത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിൽ തുടങ്ങി ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് വിഷയത്തിലെത്തി നിൽക്കുകയാണ് വിവാദങ്ങൾ. ഇതിനിടയിൽ സിനിമാ വ്യവസായത്തിന് പ്രതീക്ഷയേകി നാലു ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...

മറഡോണ

മായാനദിക്ക് ശേഷം ടൊവിനോ തോമസ് നായകനായി ശ്രദ്ധിക്കപ്പെടാവുന്ന ചിത്രമാണ് മറഡോണ. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവർക്കൊപ്പം പ്രവര്‍ത്തിച്ച വിഷ്ണു നാരായണനാണ് മറഡോണ സംവിധാനം ചെയ്തത്. പുതുമുഖ നടി ശരണ്യ നായരാണ് ടൊവിനോയുടെ നായിക. ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറഡോണയുടെ ട്രെയലിറിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലഭിച്ചത്. പേര് മറഡോണ എന്നാണെങ്കിലും ഫുട്ബോളിന് പ്രാമുഖ്യമില്ലാത്ത ചിത്രമാണിത്.
Loading...

കിനാവള്ളി

ഹാസ്യവും ഹൊററും ചേർന്ന ഒരു അടിപൊളി പടം- സുഗീത് ഒരുക്കിയ കിനാവള്ളിയെക്കുറിച്ച് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. അടുത്ത സുഹൃത്തുക്കളായ ആറുപേരിലൂടെയാണ് കിനാവള്ളിയുടെ കഥ മുന്നോട്ടുപോകുന്നത്. ആറു പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.

എന്നാലും ശരത്ത്

ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ ഒരുക്കുന്ന ചിത്രമാണ് എന്നാലും ശരത്ത്. പുതുമുഖങ്ങളായ ചാർലി ജോസ്, നിധി ആരുൺ, നിത്യ നരേഷ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോനും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ പത്ത് സംവിധായകർ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദിലീഷ് പോത്തൻ, മേജർ രവി, ലാൽ ജോസ്, ജോയ് മാത്യൂ, ജൂഡ് ആന്റണി, സിദ്ധാർഥ് ശിവ, വിജി തമ്പി, എ കെ സാജൻ, ജോഷി മാത്യൂ എന്നിവരാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്ന സംവിധായകർ. ഇവരെ കൂടാതെ മല്ലിക സുകുമാരൻ, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷം ചെയ്തിട്ടുണ്ട്. കൃഷ്ണ കാല സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ചിത്രം നിർമിക്കുന്നത്.

എന്‍റെ മെഴുകുതിരി അത്താഴങ്ങൾ

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്കുശേഷം അനൂപ് മേനോൻ തിരക്കഥ എഴുതുന്ന ചിത്രമാണ് എന്‍റെ മെഴുകുതിരി അത്താഴങ്ങൾ. ത്രികോണപ്രണയകഥ പറയുന്ന ചിത്രത്തിൽ അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍