HOME » NEWS » Film » MOVIES FRESH FACES INVITED FOR ABRID SHINE MOVIE STARRING NIVIN PAULY IN THE LEAD MM

നിവിൻ പോളി നായകനാവുന്ന, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അവസരം

Fresh faces invited for Abrid Shine movie starring Nivin Pauly in the lead | 'ആക്ഷൻ ഹിറോ ബിജുവിന്' ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിൽ അവസരം

News18 Malayalam | news18-malayalam
Updated: November 28, 2020, 4:18 PM IST
നിവിൻ പോളി നായകനാവുന്ന, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അവസരം
നിവിൻ പോളി, എബ്രിഡ് ഷൈൻ
  • Share this:
1983, ആക്ഷൻ ഹീറോ ബിജു ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. നിവിന്‍ പോളി-എബ്രിഡ് ഷൈൻ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കൾക്ക് അവസരം.

'ആക്ഷൻ ഹിറോ ബിജുവിന്' ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ഈ സിനിമയിലേക്ക് 20നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30നും 55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്.



മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം, മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ, മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വീഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്.

ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഇമെയിൽ വിലാസത്തിലുമാണ് അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Published by: user_57
First published: November 28, 2020, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading