നാട്ടുകാർക്ക് നല്ല മത്സ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ധർമ്മജൻ ആരംഭിച്ച ധർമൂസ് ഫിഷ് ഹബ്ബിന്റെ ഏറ്റവും പുതിയ ഷോറൂം ഉത്‌ഘാടനം നിർവഹിച്ചത് അടുത്ത സുഹൃത്തുക്കൾ. മിമിക്രി കാലം മുതൽ ഒന്നിച്ചുണ്ടായിരുന്നവർക്കൊപ്പമാണ്, ഇത്തവണ ധർമ്മജനെത്തിയത്. എറണാകുളം ഏരൂർ പുത്തൻകുളങ്ങരയിൽ 'ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ' ഔട്ട് ലറ്റ് ഉത്‌ഘാടനം ചെയ്തത് സലിം കുമാറാണ്. ഒപ്പം അടുത്ത സുഹൃത്ത് രമേശ് പിഷാരടിയും, മിമിക്രിയിലെ മുതിർന്ന കലാകാരൻ കെ.എസ് പ്രസാദും. ഒപ്പം സാജൻ പള്ളുരുത്തി, ടിനി ടോം, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സുബി സുരേഷ് , ദേവി ചന്ദന തുടങ്ങിയ കൂട്ടുകാരും.
അങ്ങനെ നമ്മുടെ അഭിനേതാക്കളും വെബ് സീരീസിൽചങ്ങനാശ്ശേരിയിൽ ഔട്ട്ലെറ്റ് തുറന്നപ്പോൾ ഉത്‌ഘാടനം ചെയ്യാനെത്തിയത് രമേശ് പിഷാരടിയായിരുന്നു. അയ്യപ്പൻകാവ്,പനമ്പള്ളി നഗർ,കോട്ടയം എന്നിവിടങ്ങളിൽ യഥാക്രമം കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജുമേനോൻ എന്നിവരാണ് ഉത്‌ഘാടനം ചെയ്തത്.
അടുത്തിടെയിറങ്ങിയ നിത്യ ഹരിത നായകനിലൂടെ ധർമ്മജൻ നിർമ്മാതാവിന്റെ വേഷത്തിലും എത്തിയിരുന്നു. കൂടാതെ ഇതിലൊരു ഗാനവും ആലപിച്ചിരുന്നു. വരാനിരിക്കുന്ന ചിത്രം സകലകലാശാലയിലും ധർമ്മജൻ ബോൾഗാട്ടി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ക്യാമ്പസ് ചിത്രമാണ് സകലകലാശാല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.