പുതിയ സിനിമയുടെ പൂജ വേളയിൽ സകുടുംബം സിദ്ധാർഥ് ഭരതൻ. അമ്മ കെ.പി.എ.സി. ലളിത, ഭാര്യ സുജിന മകൾ എന്നിവർക്കൊപ്പമാണ് സിനിമയുടെ പൂജ വേളയിലെത്തിയത്. സിനിമയ്ക്ക് ആദ്യ ക്ലാപ് അടിച്ചത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വച്ചാണ്. 'ചതുരം' എന്നാണ് സിനിമയ്ക്ക് പേര്.
ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ചുവടെ കാണാം:
റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ് തോമസ്. ഛായാഗ്രഹണം - പ്രദീഷ് വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.
ജിന്ന് എന്ന ചിത്രത്തില്‍ സൗബിന് ഷാഹിറും നിമിഷ സജയനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. ഡി14 എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ക്യാമറ ചലിപ്പിക്കും. ഭവന് ശ്രീകുമാറിന്റെതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കും.
സിദ്ധാർത്ഥിന്റെ സിനിമാ പ്രവേശം2002ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സിനിമയിലൂടെയാണ് കെ.പി.എ.സി. ലളിത-ഭരതൻ ദമ്പതികളുടെ മകൻ സിദ്ധാർഥ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ജിഷ്ണു രാഘവനും സിദ്ധാർഥും നായക വേഷം ചെയ്ത ക്യാമ്പസ് ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. ചുരുക്കം ചില ചിത്രങ്ങളിൽ വേഷമിട്ട ശേഷം സിദ്ധാർഥ് പിന്നെ സംവിധായകന്റെ റോളിലേക്ക് മാറി.
2012ൽ അച്ഛൻ ഭരതൻ സംവിധാനം ചെയ്ത ക്ളാസ്സിക് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന 'നിദ്രയുടെ' റീമേക് ചെയ്താണ് തുടക്കം. ജിഷ്ണുവും റിമ കല്ലിങ്കലും ആയിരുന്നു സിനിമയിലെ നായികാ നായകന്മാർ.
ശേഷം 2015ൽ കുടുംബ ചിത്രമായ 'ചന്ദ്രേട്ടൻ എവിടെയാ' സംവിധാനം ചെയ്തു. ദിലീപ്, അനുശ്രീ, നമിത പ്രമോദ് എന്നിവർ അഭിനയിച്ച ചിത്രമാണിത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ 'വർണ്ണ്യത്തിൽ ആശങ്ക' എന്ന സിനിമയും സംവിധാനം ചെയ്തു.
Summary: This is a video from the location of Sidharth Bharathan directed movie Chathuram. The video features the pooja ceremony of the movie where his mother, spouse, kid and colleagues were present. Shooting is progressing in Mundakkayam.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.