• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹാപ്രളയം വെള്ളിത്തിരയിലെത്തിച്ച് കേരളത്തിനൊരു കൈത്താങ്ങ്

news18
Updated: August 27, 2018, 11:09 AM IST
മഹാപ്രളയം വെള്ളിത്തിരയിലെത്തിച്ച് കേരളത്തിനൊരു കൈത്താങ്ങ്
news18
Updated: August 27, 2018, 11:09 AM IST
കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ നിന്ന് നമ്മൾ കരകയറുന്നതേയുള്ള. കേരളത്തെ കരകയറ്റാൻ ലോകം തന്നെ കൂടെയുണ്ട്. പല മേഖലകളിൽ നിന്ന് പല തരത്തിലുള്ള സഹായങ്ങളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മഹാപ്രളയത്തെ വെള്ളിത്തിരയിലെത്തിച്ച് കേരളത്തിന് കൈത്താങ്ങാകുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ദേശീയ പുരസ്കാരം നേടിയ ബയോസ്കോപ്പ് എന്ന ചിത്രത്തിന്റെ സംവിധായകൻ കെ. എം മധുസൂദനൻ ആണ് ഇത് വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുന്നത്. ഒരു ഫുൾ ലെങ്ത് ഫീച്ചർ ഡോക്യുമെന്ററിയാണ് തയ്യാറാകുന്നത്. സിനിമയുടെ മൊത്തം നിർമ്മാണ ചെലവ് മധുസൂദനൻ തന്നെയായിരിക്കും നിർവഹിക്കുന്നത്. രാജീവ് രവി ഉൾപ്പെടെയുള്ളവർ സാങ്കേതിക സഹായം നൽകും.

സിനിമ നിർമ്മിക്കുന്നതിനായി പ്രളയവുമായി ബന്ധപ്പെട്ട് പലരും മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള ക്ലിപ്പിംഗ്സുകൾ അയച്ചു നൽകാൻ സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം പൂർണമായും കേരളത്തിന്റെ പുനർ നിർമ്മാണത്തിന് വിനിയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്ലിപ്പിംഗ്സുകൾ  ചിത്രീകരിച്ച ആളുടെ പേര് കൂടി ചേർത്താകും ഉപയോഗിക്കുന്നതെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു.

madhusudhananfilms@gmail.com എന്ന മെയിലിലേക്കോ, 8129792531 എന്ന നമ്പറിലേക്കോ ആണ് ക്ലിപ്പിംഗ്സുകൾ അയക്കേണ്ടത്.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍