നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഇത്രയും ദാരിദ്ര്യം പിടിച്ച പൊലീസോ'?; സൂപ്പർ സ്റ്റാറുകളുടെ പഴയ മെഗാഹിറ്റ് ചിത്രങ്ങളിലെ പിഴവ് വൈറൽ

    'ഇത്രയും ദാരിദ്ര്യം പിടിച്ച പൊലീസോ'?; സൂപ്പർ സ്റ്റാറുകളുടെ പഴയ മെഗാഹിറ്റ് ചിത്രങ്ങളിലെ പിഴവ് വൈറൽ

    അതേസമയം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിന്നി മായുന്ന  സീനുകളിൽ നിന്നും ഈ പിഴവ് കണ്ടെത്തിയവര്‍ മിടുക്കൻമാർ തന്നെയെന്ന് സമ്മതിക്കേണ്ടി വരും.

    • Share this:
      പുറത്തിറങ്ങുന്ന ഓരോ സിനിമകളും സസൂക്ഷ്മം കീറിമുറിച്ച് വിലയിരുത്തുന്ന ഒരു കാലമാണിത്. ഓരോ സീനും ഓരോ ഷോട്ടും വിലയിരുത്തി പ്രതികരിക്കുന്ന നിരവധി ആളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു പക്ഷെ സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ചിലർ കുത്തിപ്പൊക്കി കൊണ്ടു വരുമ്പോഴാണ് എത്രമാത്രം ശ്രദ്ധയോടെയാണ് ഇവർ സിനിമകൾ വീക്ഷിക്കുന്നതെന്ന് നമ്മളും അത്ഭുതപ്പെട്ട് പോകുന്നത്.

      നിങ്ങൾ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ പിഴവുകൾ, ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ എന്നിങ്ങനെ വിവിധ തലക്കെട്ടോടോ രസകരവും എന്നാൽ ചിലപ്പോൾ ഗൗരവകരവുമായ പല വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങാറുമുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന രണ്ട് ചിത്രങ്ങളിലെ പിഴവുകൾ ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നതാണ് ഇപ്പോൾ വൈറലാകുന്നത്.

      മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം 'ആഗസ്റ്റ് 1', മോഹൻലാലിന്‍റെ 'ഇരുപതാം നൂറ്റാണ്ട്' എന്നീ രണ്ട് ചിത്രങ്ങളിലെ ചെറിയ പിഴവുകളാണ് സോഷ്യൽ മീഡിയയിൽ ചിരി പടര്‍ത്തി വൈറലാകുന്നത്. ഈ രണ്ട് ചിത്രങ്ങളിലും ട്രോളിന് ഇര 'പൊലീസുകാരാണ്' എന്നതാണ് രസകരമായ സംഗതി. ചിത്രത്തിൽ പൊലീസുകാരായെത്തുന്ന ജൂനിയർ ആർടിസ്റ്റുകളുടെ വേഷമാണ് ചിരിക്ക് വഴിയൊരുക്കിയിരിക്കുന്നത്.

      Also Read-ഇറങ്ങിയിട്ട് 35 വർഷം! മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്‍റെ പരസ്യം ഇപ്പോഴും കോഴിക്കോട്ടെ ഓവർ ബ്രിഡ്ജിൽ!

      ഇരുപതാം നൂറ്റാണ്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്ത് ജനാർദ്ദനൻ എയർപോർട്ടിലേക്ക് വരുമ്പോൾ ഇരുവശവും പൊലീസുകാര്‍ നിൽക്കുന്നത് കാണാം. ഇതിലൊരാൾ ധരിച്ചിരിക്കുന്നത് സ്ലിപ്പറാണ്. 'എന്നാലും ഇത്രയും ദാരിദ്ര്യം പിടിച്ച പോലീസ് കാണുമോ' എന്ന് ചോദിച്ചു കൊണ്ടാണ് പലരും ചിത്രം പങ്കുവയ്ക്കുന്നത്.



      അതേസമയം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിന്നി മായുന്ന  സീനുകളിൽ നിന്നും ഈ പിഴവ് കണ്ടെത്തിയവര്‍ മിടുക്കൻമാർ തന്നെയെന്ന് സമ്മതിക്കേണ്ടി വരും.



      മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് ഒന്നിലും ഇത് പോലെ തന്നെ ഒരു പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ക്ലൈമാക്സിൽ മമ്മൂട്ടി ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ കാക്കി ഷർട്ടിന്റെ മുകളിലെ ബട്ടൻസ് തുറന്നിട്ട് അലക്ഷ്യമായി നിൽക്കുന്ന പൊലീസുകാരനെയാണ് ആളുകൾ കണ്ടെത്തിയിരിക്കുന്നത്.



      വർഷങ്ങൾക്ക് മുമ്പുള്ള സിനിമകൾ വരെ സസൂക്ഷ്മം നിരീക്ഷിച്ച് ഇത്തരം കണ്ടെത്തലുകളുമായെത്തുന്നവരെ സോഷ്യൽ മീഡിയ കയ്യടിച്ച് തന്നെയാണ് സ്വീകരിക്കുന്നത്. കാലങ്ങൾ പിന്നിട്ടിട്ടും ആ ചിത്രങ്ങൾ ആളുകൾ ശ്രദ്ധയോടെ കണ്ട് ഇത്തരം നിരൂപണങ്ങളുമായെത്തുന്നത് ആ ചിത്രത്തിന്‍റെ വിജയം തന്നെയാണെന്നും ചിലർ പ്രതികരിക്കുന്നു.
      Published by:Asha Sulfiker
      First published:
      )}