ചാക്കോച്ചന്റെ പ്രിയസഖിയായി പ്രിയ വന്നിട്ട് ഇന്നേക്ക് 14 വർഷം. വിവാഹ വാർഷിക വേളയിൽ പക്ഷെ നർമ്മത്തിൽ പൊതിഞ്ഞ ആശംസയുമായാണ് ചാക്കോച്ചന്റെ വരവ്. "14 വർഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വർഷത്തേക്കാണ്." എന്നും തമാശ രൂപേണ പറഞ്ഞു കൊണ്ട് തന്റെ ജീവിതം അസാമാന്യമാക്കിയതിനു പ്രിയക്കുള്ള നന്ദിയും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആദ്യ ചിത്രം അനിയത്തിപ്രാവിൽ 'ഓ പ്രിയേ...' എന്ന ഗാനവുമായെത്തിയ ചാക്കോച്ചന് ജീവിത സഖിയായി പ്രിയ വന്നത് ആരാധകർ ആഘോഷമാക്കിയിരുന്നു.
കൊട്ടും കുരവയുമായൊന്നും ഇല്ലാതെ ഇറങ്ങുന്ന ചാക്കോച്ചൻ ചിത്രങ്ങൾ എപ്പോഴും കുടുംബ സദസ്സുകൾക്ക് പ്രിയങ്കരമാണ്. അടുത്തിടെയിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നീ ചാക്കോച്ചൻ ചിത്രങ്ങൾ നല്ല പ്രതികരണമാണ് നേടിയത്. സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ നായകനാവും. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ ഡോക്ടറുടെ വേഷം ചെയ്യുന്നുണ്ട്. കൂടാതെ നിത്യ മേനോൻ നായികയാവുന്ന ഷഹീദ് ഖാദർ ചിത്രം, വിജയ് സൂപ്പറും പൗർണ്ണമിയും സംവിധായകൻ ജിസ് ജോയിയുടെ ഒരു സിനിമ എന്നിവയുമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.