• HOME
  • »
  • NEWS
  • »
  • film
  • »
  • Sai Pallavi | സായ് പല്ലവിയുടെ 'ഗാർഗി' ജൂലൈ മാസത്തിൽ കേരളത്തിൽ റിലീസ്

Sai Pallavi | സായ് പല്ലവിയുടെ 'ഗാർഗി' ജൂലൈ മാസത്തിൽ കേരളത്തിൽ റിലീസ്

സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരൻ ഫെയിം ശരവണൻ എന്നിവരെക്കൂടാതെ ഐശ്വര്യ ലക്ഷ്മി അതിഥി വേഷത്തിൽ അഭിനയിക്കുന്നു

  • Share this:
    സായ് പല്ലവി (Sai Pallavi) പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഗാർഗി (Gargi movie) ജൂലൈ 15ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്‌ത ഗാർഗിയിൽ രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ് എന്നിവർക്കൊപ്പം സംവിധായകനും ചേർന്ന് നിർമ്മാണം നിർവഹിക്കുന്നു.

    'ഗാർഗി' ഒരു ഇമോഷണൽ കോർട്ട്റൂം ഡ്രാമയായി കണക്കാക്കപ്പെടുന്നു. സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരൻ ഫെയിം ശരവണൻ എന്നിവരെക്കൂടാതെ ഐശ്വര്യ ലക്ഷ്മി അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

    ഛായാഗ്രാഹകരായ ശ്രയാന്റി, പ്രേംകൃഷ്ണ അക്കാട്ട് എന്നിവർക്ക് പുറമേ ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു.



    തമിഴിന് ​​പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം പുറത്തിറങ്ങും. നടൻ സൂര്യയുടെ പ്രൊഡക്ഷൻ ബാനർ ആയ 2D എന്റർടെയ്ൻമെന്റ് വരാനിരിക്കുന്ന ചിത്രം അവതരിപ്പിക്കും.

    ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിൽ റിലീസ് ചെയ്യുക. E4 എന്റർടൈൻമെന്റ് ആണ് റിലീസിനെത്തിക്കുക. പ്രൊമോഷൻസ്- വിപിൻ കുമാർ, 10ജി മീഡിയ.

    Also read: മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്

    ചരിത്രകഥകൾ അഭ്രപാളികളിൽ എത്തിച്ച പാരമ്പര്യമുള്ള മലയാള സിനിമയിൽ നിന്നും മറ്റൊരു കഥകൂടി പ്രേക്ഷകമുന്നിലെത്താൻ തയാറെടുക്കുന്നു. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu) റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.

    പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സിനിമയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.

    Summary: Sai Pallavi movie Gargi, a courtroom drama is gearing up for a release all over and the Kerala release is also happening on the same day. The film is slated for to hit big screens on July 15. Gautham Ramachandran is directing the movie and also co-producing along with three others
    Published by:user_57
    First published: