ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം റീലീസായി. റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ടുതന്നെ യൂട്യൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ് ഈ ഗാനം. തമിഴിൽ പ്രശസ്തനായ മോഹൻ രാജ് എഴുതിയ വരികൾക്ക്, ജോയൽ ജോൺസ് സംഗീതം നൽകി, കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷാ, സംഗീത സംവിധായകൻ ജോയൽ ജോൺസ് എന്നിവർ ചേർന്ന് ഗാനം ആലപിച്ച ‘യെതുവോ ഒൺട്ര്..’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
പ്രണയസിനിമകൾക്ക് മറ്റൊരു മാനം നൽകിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോയായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കൂടെ ലെനയുമുണ്ട്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
നനുത്ത പ്രണയത്തിന്റെ ഓർമകൾ അയവിറക്കുന്ന ഈ തമിഴ് ഗാനം പ്രേക്ഷകന്റെ മനസിൽ ഒരു പ്രണയകാലം ഓർമിപ്പിക്കുന്നു. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി. കിഷന്, മൂസി, ലെന, ദുര്ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന് പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- ലിജോ പോൽ, മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി. തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ജോയൽ ജോൺസ് സംഗീതം പകരുന്നു. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് – ഫസൽ എ. ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്., മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: A new video song enacted by director Gautham Vasudev Menon for the movie Anuragam is trending on Youtube garnering several views
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.