നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗൗതമി ചിത്രത്തിന് പേര് വൃത്തം

  ഗൗതമി ചിത്രത്തിന് പേര് വൃത്തം

  • Share this:
   സണ്ണി വെയ്‌നിനെ നായകനാക്കി ഗൗതമി നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് വൃത്തം എന്ന് പേരിട്ടു. സെക്കന്റ് ഷോയിലും കൂതറയിലും സഹതാരങ്ങളായി ഗൗതമിയും സണ്ണിയും ഉണ്ടായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നുമൊരു ചെറിയ ഇടവേള ഗൗതമിക്കുണ്ടായി. ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രീകരണം ആരംഭിച്ചു. പൂജ വേളയിലെ ക്ലാപ് ബോർഡിൻറെ ചിത്രം പുറത്തു വിട്ടാണ് ഗൗതമി താൻ സംവിധായികയാവുന്ന വിവരം പങ്ക് വച്ചത്.

   ആക്ഷൻ ഹീറോ ബിജുവാവാൻ അക്ഷയ്

   2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലാണ് ഗൗതമിയെ ഏറ്റവും ഒടുവിലായി നമ്മൾ കണ്ടത്. പിന്നീട് കേട്ടത് താരത്തിന്റെ വിവാഹ വാർത്തയാണ്. ഡയമണ്ട് നെക്ലേസിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രിയാണ് ഗൗതമി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിരുന്നുവെങ്കിലും ശ്രദ്ധേയ താരങ്ങൾക്കൊപ്പം ഗൗതമി ഇടം നേടി.

   അടുത്തിടെയായി പല ശ്രദ്ധേയ വേഷങ്ങളിലും മികച്ചു നിൽക്കുകയാണ് സണ്ണി. കായംകുളം കൊച്ചുണ്ണിയിലെ പോലീസ് വേഷം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊച്ചുണ്ണിക്ക്‌ ശേഷം, ഫ്രഞ്ച് വിപ്ലവത്തിലും സണ്ണി നായകനായി. തമിഴിൽ ജീവ പ്രധാന കഥാപാത്രമാവുന്ന ചിത്രം ജിപ്സിയിലൂടെ തന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിക്കുകയാണ് സണ്ണി. ഇതേ ചിത്രത്തിൽ മലയാളത്തിൽ നിന്നും സംവിധായകൻ ലാൽ ജോസും വേഷമിടുന്നുണ്ട്. പിടികിട്ടാപ്പുള്ളിയിലെ നായകനായ ആർക്കിടെക്ടിന്റെ വേഷം മറ്റൊന്നാണ്. അനുഗ്രഹീതൻ ആന്റണിയെന്ന ചിത്രത്തിലും നായകൻ സണ്ണിയാണ്. 2019 ഏപ്രിൽ മാസം ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

   First published:
   )}