• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ദീപ്തി ഐ.പി.എസ്.' ഇനി ജയസൂര്യ ചിത്രത്തിൽ

Gayathri Arun joins Jayasurya movie Thrissur Pooram | ജയസൂര്യ ചിത്രം തൃശൂർ പൂരത്തിൽ ഗായത്രി അരുൺ

news18india
Updated: July 12, 2019, 6:20 PM IST
'ദീപ്തി ഐ.പി.എസ്.' ഇനി ജയസൂര്യ ചിത്രത്തിൽ
ഗായത്രി അരുൺ
news18india
Updated: July 12, 2019, 6:20 PM IST
പരസ്പരം എന്ന മെഗാ സീരിയലിലെ ദീപ്തി ഐ.പി.എസ്. ആയി മാറി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായത്രി അരുൺ ജയസൂര്യ ചിത്രം തൃശൂർ പൂരത്തിൽ. ചിത്രത്തിന്റെ പൂജാ സ്റ്റില്ലുകൾ ഗായത്രിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വന്നിരിക്കുകയാണ്. അനൂപ് മേനോൻ നായകനായ സർവോപരി പാലാക്കാരനിൽ ഗായത്രി വേഷമിട്ടിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി വിജയ്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണിത്.



 




View this post on Instagram




 

Thrissurpooram🎬 #pooja @actor_jayasurya @rajeshnairug @actor_vijaybabu @ratheesh_vega


A post shared by Gayathri Arun (@gayathri__arun) on






മാസ്സ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ റൗണ്ട് ജയൻ എന്ന കഥാപാത്രംകൈകാര്യം ചെയ്യും. നിർമ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. കൊടിയേറ്റം, വെടിക്കെട്ട് തുടങ്ങിയ പേരുകളിലായി ആയാണ് തരംതിരിവ്. സംഗീത സംവിധായകൻ രതീഷ് വേഗ സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം കൂടിയാണ്. സംവിധാനം രാജേഷ് മോഹനൻ. 2019 ഒക്ടോബറിൽ റിലീസ് പ്രതീക്ഷിക്കുന്നു.

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...