പൃഥ്വിരാജ് ചിത്രം നയൻ പ്രേക്ഷകർക്ക് കൈനിറയെ സമ്മാനവുമായി എത്തുന്നു. അതും വെറും സമ്മാനമല്ല, നായകൻറെ കയ്യൊപ്പോടുകൂടിയാവും അവ നിങ്ങളിലേക്കെത്തുക. ചെയ്യേണ്ട കാര്യം ഇത്രമാത്രം. ജനുവരി 14 മുതൽ 16 വരെ നയൻ അണിയറക്കാർ ചോദിക്കുന്ന മൂന്നു ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകണം. ഉത്തരങ്ങൾ ലഭിക്കുവാനുള്ള ക്ലൂവിനായി #9Movie യുടെ ഓൺലൈൻ വീഡിയോസ് കാണുക. ചോദ്യങ്ങൾക്ക് കീഴിൽ കമൻറ് ആയി നിങ്ങളുടെ ഉത്തരങ്ങൾ #9TASTIC എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക്, പൃഥ്വിരാജിൻറെ ഓട്ടോഗ്രാഫോടു കൂടിയ സമ്മാനങ്ങൾ ലഭിക്കും.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര അണിനിരക്കുന്ന ചിത്രമാണ് നയൻ. പ്രകാശ് രാജ് ആവും മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക. നായികമാരായി മംമ്ത മോഹൻദാസും വാമിഖ ഗബ്ബിയും ഉണ്ടാവും. ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്. ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്നാണ് വിലയിരുത്തൽ.
ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.