• HOME
  • »
  • NEWS
  • »
  • film
  • »
  • Gila Island | ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിലെത്തുന്ന 'ഗില ഐലന്റ്' നവംബർ മാസത്തിൽ റിലീസ്

Gila Island | ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിലെത്തുന്ന 'ഗില ഐലന്റ്' നവംബർ മാസത്തിൽ റിലീസ്

'ഗില ഐലന്റ്' ഒരു ടെക്നോ ഫാമിലി ത്രില്ലർ ചിത്രമാണ്

ഗില ഐലന്റ്

ഗില ഐലന്റ്

  • Share this:
ഇന്ദ്രൻസ് (Indrans), കൈലാഷ് (Kailash) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗില ഐലന്റ്' നവംബർ 25ന് പ്രദർശനത്തിനെത്തുന്നു. റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ. പിള്ള, ശാന്ത ജി. പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കന്നു.

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക്‌ വെബ് ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളും, അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ദൃശ്യവൽക്കരിക്കുന്ന 'ഗില ഐലന്റ്' ഒരു ടെക്നോ ഫാമിലി ത്രില്ലർ ചിത്രമാണ്.

സമൂഹത്തിൽ ഓരോ കുടുംബത്തെയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കൂടി അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'ഗില ഐലന്റ്'. ഇതിനോടകം മലയാളത്തിലും തമിഴിലുമായി പത്തോളം ഗാനങ്ങൾ റിലീസായ ഗിലയിലെ ആൽബം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.

ഷിനോയ് ക്രിയേറ്റീവ് എഴുതിയ വരികൾക്ക് സംവിധായകൻ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ളത്.

ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വർ, എഡിറ്റർ- ഷമീർ മുഹമ്മദ്, അസോസിയേറ്റ് ക്യാമറമാൻ- ഷിനോയ്, യൂര സ്ലാവ്, നൃത്തം- എ.ജെ., ആദർശ്, പ്രോഗ്രാമിംഗ് - ഗോപു കൃഷ്ണ പി.എസ്., ക്രിസ്പിൻ കുര്യക്കോസ്, മിക്സിംഗ് ആന്റ് മാസ്റ്ററിംഗ്- അശ്വിൻ കുമാർ, ഗ്രാഫിക്സ്- വിഷ്ണു മഹാദേവ്, മേക്കപ്പ് - ആശ, ഡി.ഐ.- നിഷാദ്, ക്രിയേറ്റീവ് ഡയറക്ടർ- പ്രമോദ് കെ. പിള്ള, പോസ്റ്റർ ഡിസൈൻ- സിജോ.

Also read: Pushpa 2 | അല്ലു അർജുനിന്റെ 'പുഷ്പ 2' റിലീസ് എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

അല്ലു അർജുനും (Allu Arjun) രശ്മിക മന്ദാനയും (Rashmika Mandanna) അഭിനയിച്ച 'പുഷ്പ: ദി റൈസ്' (Pushpa: The Rise) റിലീസ് ചെയ്തത് മുതൽ, ആരാധകർ അതിന്റെ തുടർഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'പുഷ്പ: ദി റൂൾ' (Pushpa: The Rule) റിലീസിനായി ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ചിത്രം 2024 ന്റെ തുടക്കത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം, പുഷ്പ രണ്ടാം ഭാഗം, അതിന്റെ ആദ്യ ഭാഗത്തേക്കാൾ വലുതും മികച്ചതുമാക്കാൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

“പുഷ്പ 2 പുഷ്പ: ദി റൈസിനെക്കാൾ വലുതും മികച്ചതുമാണെന്ന് ഉറപ്പാക്കാൻ സുകുമാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ബാങ്കോക്കിലും മറ്റ് സ്ഥലങ്ങളിലും അദ്ദേഹം ധാരാളം ടെസ്റ്റ് ഷൂട്ടുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഔട്ട്പുട്ടിൽ അദ്ദേഹം തൃപ്തനായാൽ, ഡിസംബർ ആദ്യവാരം ആരംഭിക്കാൻ സാധ്യതയുള്ള അവസാന ചിത്രീകരണവുമായി അദ്ദേഹം മുന്നോട്ട് പോകും," വൃത്തങ്ങൾ പറഞ്ഞു.
Published by:user_57
First published: