തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ ശരണ്യ'

Gireesh AD to direct Super Saranya after Thanneermathan Dinangal | അർജുൻ അശോകനും അനശ്വര രാജനുമാണ് നായികാ നായകന്മാർ

News18 Malayalam | news18-malayalam
Updated: August 24, 2020, 1:59 PM IST
തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ ശരണ്യ'
'സൂപ്പർ ശരണ്യ' പോസ്റ്ററിൽ അർജുനും അനശ്വരയും
  • Share this:
ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ മലയാള ചിത്രം 'തണ്ണീർമത്തൻ ദിനങ്ങൾക്ക്' ശേഷം ഗിരീഷ് എ.ഡി. വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പർ ശരണ്യ'. അർജുൻ അശോകനും അനശ്വര രാജനുമാണ് നായികാ നായകന്മാർ. ഈ ചിത്രം ഷെബിൻ ബക്കറും, ഗിരീഷും ചേർന്ന് നിർമ്മിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി.

2019ൽ പുറത്തിറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങളിൽ' അനശ്വര രാജനും, മാത്യു തോമസുമായിരുന്നു നായികാ നായകന്മാർ. വിനീത് ശ്രീനിവാസൻ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുകയും ചെയ്‌തു. കേവലം രണ്ടുകോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം 50 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. സ്കൂൾ പ്രണയം പശ്ചാത്തലമാക്കി പ്ലസ് ടുവിനു പഠിക്കുന്ന വിദ്യാർത്ഥികളുടെ കഥയിലൂടെയാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്.ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. നിർമ്മാതാവ് ജോമോൻ ടി. ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തത് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദാണ്. ജോമോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടന്ന ചിത്രമാണിത്.
Published by: meera
First published: August 24, 2020, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading