വീണ്ടും വീണ്ടും ആ നല്ല ഗാനങ്ങൾ കേൾക്കുമ്പോൾ, ഒരിക്കൽ കൂടി മലയാള സിനിമയിലെ പോയിമറഞ്ഞ വസന്തമായ ഗിരീഷ് പുത്തഞ്ചേരി മടങ്ങി വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ? ഓർമ്മകൾ ഒരു പതിറ്റാണ്ടോടടുക്കുമ്പോൾ, അത്ഭുതം എന്ന് മാത്രമേ പറയാൻ പറ്റൂ, ഗിരീഷ് പുത്തഞ്ചേരി രചിച്ച വരികൾ അഭ്രപാളികളിൽ മടങ്ങി എത്തുന്നു. മരണത്തിന് കൊണ്ട് പോകാൻ കഴിയാത്തതായി ചിലതുണ്ടെന്നതിന് തെളിവാണിപ്പോൾ ഈ വരികൾ. അദ്ദേഹം അവസാനമായി എന്തോ കൂടി ബാക്കി വച്ചിരുന്നു, കുറിച്ചിരുന്നു. ആ വാക്കുകൾക്ക് ഈണമിട്ട് കൈലാസ് മേനോൻ സിനിമയിൽ എത്തിക്കുന്നു.
പുത്തഞ്ചേരി എഴുതിയ വരികൾ ഇനി കേൾക്കാനാവുക ഫൈനൽസ് എന്ന ചിത്രത്തിലാണ്. മണിയൻ പിള്ള രാജു നിർമ്മാതാവുന്ന ചിത്രത്തിൽ, ഇരുവരുടെയും സുഹൃത്തായ രഞ്ജിത്തിന്റെ അവതാരികയോട് കൂടി ആ ഗാനം പുറത്തിറങ്ങി. അതെ, വീണ്ടും ഒരു ചിത്രം തിയേറ്ററിലെത്തുമ്പോൾ ക്രെഡിറ്റ് സ്ക്രോളിൽ ഗിരീഷ് പുത്തഞ്ചേരി എന്ന പേര് കാണാം. ഗാനം ആലപിക്കുന്നത് ശ്രീനിവാസ്.
രജിഷ വിജയൻ നായികയാവുന്ന ചിത്രമാണിത്. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ഈ ചിത്രത്തിൽ നടി പ്രിയ വാര്യർ ഒരു ഗാനമാലപിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.