മൈലാഞ്ചി മൊഞ്ചിൽ ഭാമ; താരത്തിന്റെ മൈലാഞ്ചി കല്യാണം വീഡിയോ
മൈലാഞ്ചി മൊഞ്ചിൽ ഭാമ; താരത്തിന്റെ മൈലാഞ്ചി കല്യാണം വീഡിയോ
Glimpses of actor Bhamaa's mehendi ceremony | തീർത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിലായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലുള്ള മൈലാഞ്ചിയിടൽ
കയ്യിൽ മൈലാഞ്ചി അണിഞ്ഞു സുന്ദരിയായി നടി ഭാമ. വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ വീഡിയോ ആണിത്. തീർത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിലായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലുള്ള മൈലാഞ്ചിയിടൽ.
നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ... എന്ന ഗാനത്തിലെ ശാലീന സുന്ദരിയായാണ് ഭാമയെ പ്രേക്ഷകർക്ക് പരിചയം. വിദേശത്ത് ജോലിയുള്ള മലയാളിയായ അരുൺ ആണ് വരൻ. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയാണ് അരുൺ.
വിവാഹം കഴിക്കുന്നുവെങ്കിലും സിനിമ പൂർണ്ണമായും വിടാതെ നല്ല അവസരം വന്നാൽ മടങ്ങി വരണം എന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും ഭാമ പറഞ്ഞു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.