• HOME
  • »
  • NEWS
  • »
  • film
  • »
  • Prabhas | അവഞ്ചേഴ്സിലും കിംഗ്‌കോങിലും ഉപയോ​ഗിച്ച ക്യാമറ; ഹോളിവുഡ് ആക്ഷൻ സംവിധായകർ; പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ വിശേഷങ്ങൾ

Prabhas | അവഞ്ചേഴ്സിലും കിംഗ്‌കോങിലും ഉപയോ​ഗിച്ച ക്യാമറ; ഹോളിവുഡ് ആക്ഷൻ സംവിധായകർ; പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ വിശേഷങ്ങൾ

ചിത്രത്തിന്റെ പ്രധാന ഭാഗം ചിത്രീകരിക്കാൻ 8 കോടി രൂപ മുടക്കി അരി അലക്‌സ 65 ക്യാമറ

പ്രഭാസ്

പ്രഭാസ്

  • Last Updated :
  • Share this:
    തെന്നിന്ത്യൻ താരം പ്രഭാസ് (Prabhas) നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ സംഘട്ടന രം​ഗങ്ങളൊരുക്കുന്നത് ഹോളിവുഡ് ആക്ഷൻ സംവിധായകരെന്ന് റിപ്പോർട്ടുകൾ. സയൻസ് ഫിക്ഷൻ- ത്രില്ലർ (science fiction thriller) വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിന് 'പ്രൊജക്ട് കെ'( Project-K) എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ചിത്രമൊരുക്കാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    ചിത്രത്തിന്റെ പ്രധാന ഭാഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾ 8 കോടി രൂപ മുടക്കി അരി അലക്‌സ 65 എന്ന ക്യാമറ വാങ്ങിയെന്നും അവഞ്ചേഴ്‌സ്, ഗോഡ്‌സില്ല, കിംഗ്‌കോങ് തുടങ്ങിയ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളിൽ ഉപയോഗിച്ചിരുന്ന ക്യാമറയാണിതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

    അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങി ബോളിവുഡിൽ നിന്നുള്ള ജനപ്രിയ താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സിനിമയുടെ 55 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. പുതിയ ഷെഡ്യൂൾ അടുത്തിടെയാണ് ആരംഭിച്ചത്.

    Also read: Kotthu review | ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നതെന്ത്? കൊത്തിലെ രാഷ്ട്രീയം

    കീർത്തി സുരേഷിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'മഹാനടി' എന്ന ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിൻ ആണ് 'പ്രൊജക്ട് കെ' യും സംവിധാനം ചെയ്യുന്നത്. അഞ്ഞൂറു കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയതായി ആരംഭിച്ച ഷെഡ്യൂളിലാണ് ഹോളിവുഡിൽ നിന്നും അഞ്ച് ആക്ഷൻ ഡയറക്ടർമാർ എത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമകളിൽ ഇതുവരെ കാണാത്ത സംഘട്ടന രം​ഗങ്ങളായിരിക്കും ഇവർ ഒരുക്കുകയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

    ചിത്രത്തിനായി പ്രഭാസ് 200 ദിവസത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത്. സിനിമയുടെ 90 ശതമാനവും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. സിനിമ നിർമിക്കാൻ സഹകരിക്കണണെന്ന് പ്രശസ്ത ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്രയോട് സംവിധായകൻ നാഗ് അശ്വിൻ അഭ്യർത്ഥിച്ചിരുന്നു.

    ഭാരതീയ ഇതിഹാസമായ മഹാഭാരതത്തെ അടിസ്ഥാനമാക്കി, മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അമിതാഭ് ബച്ചൻ അശ്വത്ഥാമാവിന് സമാനമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മഹാഭാരതത്തിലെ കർണന്റെ ഷേഡുകൾ ഉള്ള കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.

    പ്രശസ്ത ചലച്ചിത്ര നിർമാതാവ് അശ്വിനി ദത്ത് നിർമിക്കുന്ന 'പ്രോജക്റ്റ്-കെ'യുടെ സംഗീതം സംവിധാനം ചെയ്യുന്നത് മിക്കി ജെ മയൂർ ആണ്. 2024-ൽ ആകും ചിത്രം റിലീസ് ചെയ്യുക. 'പ്രൊജക്റ്റ് കെ' ക്ക്രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

    തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. പ്രഭാസ് നായകനായ സാഹോയുടെ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തിയപ്പോൾ താരം മലയാളം പറ‍ഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ പ്രിയ താരം മോഹൻലാൽ ആണെന്നു പറഞ്ഞ അദ്ദേഹം കാലാപാനി സിനിമയെപ്പറ്റിയും വാചാലനായിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും അഭിനയിക്കണം എന്ന മോഹവും പ്രഭാസ് തുറന്നു പറഞ്ഞിരുന്നു.

    Summary: Globally acclaimed experts part of Prabhas movie Project K
    Published by:user_57
    First published: