• HOME
 • »
 • NEWS
 • »
 • film
 • »
 • Godfather movie | അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്; ഗോഡ്ഫാദറിന് 30 വയസ്സ്

Godfather movie | അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഏറ്റുമുട്ടാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്; ഗോഡ്ഫാദറിന് 30 വയസ്സ്

Godfather movie turns 30 years old | 'ഗോഡ്ഫാദർ' സ്‌ക്രീനിൽ തെളിഞ്ഞിട്ട് ഇന്നേയ്ക്ക് 30 വർഷങ്ങൾ

ഗോഡ്ഫാദർ

ഗോഡ്ഫാദർ

 • Last Updated :
 • Share this:
  കണ്ടാൽ കടിച്ചുകുടയാൻ നിൽക്കുന്ന അഞ്ഞൂറാന്റെയും ആനപ്പാറ അച്ചമ്മയുടെയും കുടുംബങ്ങൾ. രണ്ടിടത്തുമായി മത്സരിക്കാൻ ആണ്മക്കളുടെ ഒരു പട തന്നെയുണ്ട്. തീർത്താൽ തീരാത്ത പക കെട്ടടങ്ങാൻ ഒടുവിൽ ഇരു കുടുംബങ്ങളിലെയും മൂന്നാം തലമുറ ഒന്നിക്കുമ്പോൾ ഉണ്ടാവുന്ന രസകരമായ പുലിവാലാണ് ഗോഡ്ഫാദർ (Godfather) എന്ന സിനിമയുടെ കഥാതന്തു. അഞ്ഞൂറാൻ മുതലാളിയായി എൻ.എൻ. പിള്ളയും (N.N. Pillai) അച്ചമ്മയായി ഫിലോമിനയും (Philomina) മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഇത്.

  ഒരേ കോളേജിൽ പഠിക്കുന്ന അഞ്ഞൂറാന്റെ ഇളയ മകൻ രാമഭദ്രനും അച്ചമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാവുന്നതോടു കൂടി കുടുംബങ്ങൾ തമ്മിലെ പക മറ്റൊരു ദിശയിലേക്കു വഴിമാറുന്നു. 'ഗോഡ്ഫാദർ' സ്‌ക്രീനിൽ തെളിഞ്ഞിട്ട് ഇന്നേയ്ക്ക് 30 വർഷങ്ങൾ തികയുന്നു. 1991 നവംബർ 15നാണ് ചിത്രം റിലീസ് ചെയ്തത്.

  ആ ഓർമ്മ പുതുക്കിയത് മറ്റാരുമല്ല, രാമഭദ്രന്റെ ചേട്ടൻ സ്വാമിനാഥൻ അഥവാ ഇ.കെ. രാമനാഥൻ എന്ന ഇന്നസെന്റ് ആണ്. വർഷങ്ങൾക്ക് മുൻപുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ആ ഓർമ്മ പുതുക്കിയത്.  സിദ്ധിഖ്-ലാൽ ചിത്രമായ ഗോഡ്ഫാദറിൽ ഇന്നസെന്റിന്റെ വേഷം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചതായിരുന്നു. ദൃഢപ്രതിജ്ഞയെടുത്ത് അവിവാഹിതരായി തുടരുന്ന സഹോദരന്മാരിൽ ആരുമറിയാതെ ദൂരെ ഒരു സ്ഥലത്തു പോയി വിവാഹം ചെയ്ത് ഭാര്യയും മക്കളുമായി കഴിയുന്നയാളാണ് ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥൻ എന്ന കഥാപാത്രം. ഒടുവിൽ രാമഭദ്രന്റെയും മാലുവിന്റേയും വിവാഹം കീറാമുട്ടിയാവുമ്പോൾ ജഗദീഷ് അവതരിപ്പിച്ച കൂട്ടുകാരൻ മായിൻകുട്ടിയാണ് ഈ രഹസ്യ വിവാഹത്തിന്റെ കാര്യം കണ്ടെത്തുന്നതും, പിന്നീട് സിനിമയുടെ ഗതി മാറ്റുന്നതും.  ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന അഞ്ഞൂറാന്റെ തറവാട് കോഴിക്കോട്ടെ പയ്യാനക്കലാണുള്ളത്. ഗോഡ്ഫാദറിന് ശേഷം നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായ മണ്ണടത്ത് തറവാട്ടിലെ വിശേഷങ്ങള്‍ വിപുലമാണ്. അഞ്ഞൂറാന്റെയും മക്കളുടെയും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതെ വീട് 150 വര്‍ഷത്തിലധികം പഴക്കമുള്ള മണ്ണടത്ത് തറവാടായിരുന്നു.

  മമ്മൂട്ടിയുടെ പാഥേയം, കുണുക്കിട്ട കോഴി, തിരക്കഥ, ജാക്കി ഷ്‌റോഫിന്റെ പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍, കഥ തുടരുന്നു ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഈ തറവാട് ആതിഥ്യമരുളി. ടൊവിനോ കേന്ദ്രകഥാപാത്രമായ എടക്കാട് ബറ്റാലിയനാണ് അവസാനമായി ഇവിടെ നിന്ന് ചിത്രീകരിച്ചത്.

  ഈ ചിത്രം അതുവരെയുള്ള ചില ബോക്സ്ഓഫീസ് റെക്കോർഡുകളും ഭേദിച്ചു. തിരുവനന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ മാത്രം ചിത്രം 417 ദിവസങ്ങൾ പ്രദർശനം നടത്തി.

  ചിത്രത്തിൽ മാലുവിന്റെ വീട്ടിൽ കയറി മരത്തിന്റെ മുകളിൽ നിന്നും താഴേക്കു പതിക്കുന്ന മായിൻകുട്ടിയുടെ രംഗം കപ്പിയും കയറും കൊണ്ട് പ്ലാൻ ചെയ്‌തെങ്കിലും കയറു പൊട്ടി മായിൻകുട്ടി താഴേക്കു പതിക്കുന്ന രംഗമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  Summary: Malayalam movie Godfather completes 30 years on November 15. The movie directed by Siddique-Lal combo had a theatrical run of 417 days
  Published by:user_57
  First published: