നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'മനസ്സിലാക്കുന്നവർ മനസ്സിലാക്കിയാൽ മതി', ബിജു മേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്

    'മനസ്സിലാക്കുന്നവർ മനസ്സിലാക്കിയാൽ മതി', ബിജു മേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്

    Gokul Suresh comes in support of Biju Menon | ഫേസ്ബുക് അക്കൗണ്ടിലാണ് തന്റെ അഭിപ്രായവുമായി ഗോകുൽ സുരേഷ് എത്തിയിരിക്കുന്നത്

    Gokul Suresh

    Gokul Suresh

    • Share this:
      സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഫേസ്ബുക് അക്കൗണ്ടിലാണ് വിമർശനാത്മക പോസ്റ്റുകൾക്കൊപ്പം തന്റെ അഭിപ്രായവുമായി ഗോകുൽ സുരേഷ് എത്തിയിരിക്കുന്നത്. "ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!" ഗോകുൽ കുറിക്കുന്നു.



      തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. നേരത്തെ ബിജു മേനോന് പിന്തുണയുമായി അജു വർഗീസ് രംഗത്തെത്തിയിരുന്നു.

      First published: