ഇരുപതാം നൂറ്റാണ്ടിൽ അച്ഛന്മാർ അരങ്ങു വാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടു കീഴടക്കാൻ താര പുത്രന്മാർ വരുന്നു. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും എത്തും. അച്ഛന്റെ ശൈലിയിൽ മുണ്ടു മടക്കിക്കുത്തിയുള്ള ചിത്രത്തോടൊപ്പമാണ് ഗോകുൽ ഈ വാർത്ത പുറത്തു വിട്ടത്. മുത്തുഗൗവിലൂടെ മലയാള സിനിമാ രംഗത്ത് കടന്നു വന്ന താരമാണ് ഗോകുൽ. ശേഷം മാസ്റ്റർപീസിൽ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. നിലവിൽ ഉൾട്ടയെന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗോകുൽ. വളരെ സെലക്ടീവായി ചിത്രങ്ങളെ സമീപിക്കുന്ന പ്രകൃതമാണ് ഗോകുലിന്.
ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി എന്ന നായക കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ, ശേഖരൻകുട്ടിയെന്ന പ്രധാന കഥാപാത്രത്തെ സുരേഷ് ഗോപിയാണ് അവതരിപ്പിച്ചത്. അരുൺ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകൻ. ചിത്രത്തിനായി പ്രണവ് പ്രത്യേകം സർഫിങ് പരിശീലനം നേടിയിരുന്നു. ആദ്യ ചിത്രമായ ആദിയിൽ പാർക്കർ സ്റ്റണ്ട് ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് പ്രണവ്. മരയ്ക്കാർ-അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ മറ്റൊരു ചിത്രം. ഐ.വി.ശശിയുടെ പുത്രൻ അനി ശശിയുടെ പ്രഥമ സംവിധാന സംരംഭത്തിലും പ്രണവാകും നായകൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പ്ലാൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.