ചലച്ചിത്ര നിർമ്മാണ, വിതരണ മടക്കമുള്ള വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലൻ അഭിനയത്തിലേക്ക്. സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന നേതാജി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ആദ്യമായി അഭിനേതാവായി വെള്ളിത്തിരയിലെത്തുന്നത് . സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനൊപ്പം നായകന്റെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടിട്ടുണ്ട്.
ഒട്ടേറെ പ്രത്യേകതകൾ ഉൾകൊണ്ട സിനിമയായിരിക്കും "നേതാജി" എന്ന് അണിയറ പ്രവർത്തകർ അവകാശപെടുന്നു. 'വിശ്വഗുരു' വിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കാർഡ് നേടിയ വിജീഷ് മണിയാണ് നേതാജി കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച പുഴയമ്മയുടെ സംവിധാനവും വിജീഷാണ്. തെന്നിന്ത്യൻ സിനിമയിലെ മികച്ച ടെക്നീഷ്യൻമാരാണ് ഈ സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നത്.
മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ മമ്മൂട്ടിയുടെ പഴശ്ശി രാജയും, നിവിൻ പോളി, മോഹൻലാൽ താരങ്ങൾ അണിനിരന്ന കായംകുളം കൊച്ചുണ്ണിയും നിർമ്മിച്ചത് ഗോകുലം ഗോപാലനാണ്. ഇതിൽ കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.