• HOME
 • »
 • NEWS
 • »
 • film
 • »
 • Gold Movie ഓണത്തിന് 'ഗോൾഡ്' തീയറ്ററിൽ എത്തില്ല

Gold Movie ഓണത്തിന് 'ഗോൾഡ്' തീയറ്ററിൽ എത്തില്ല

മിന്നിമറിയുന്ന വേഷങ്ങൾ ചെയ്യാൻ പോലും പ്രേക്ഷകർക്ക് പരിചയമുള്ള താരങ്ങൾ എത്തും എന്നതാണ് ഈ സിനിമയുടെ യു.എസ്.പി.

ഗോൾഡ്

ഗോൾഡ്

 • Last Updated :
 • Share this:
  ഇത്തവണത്തെ ഓണത്തിന് ഏറ്റവും വലിയ പ്രതീക്ഷ ഉയർത്തിയ മലയാള ചിത്രം 'ഗോൾഡ്' (Gold) ഓണത്തിന് പ്രദർശനത്തിന് എത്തില്ല.

  പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), നയൻ‌താര (Nayanthara) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പ്രേമം' സംവിധായകൻ അൽഫോൺസ് പുത്രനൊരുക്കുന്ന (Alphonse Puthren) ചിത്രം ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമേ തീയറ്ററിൽ എത്തൂ. അൽഫോൺസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 2ന് 'ഗോൾഡ്' തിയേറ്ററിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

  'ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന്  ദയവായി ക്ഷമിക്കൂ.ഈ കാലതാമസം "ഗോൾഡ്" റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' അൽഫോൺസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  ചിത്രത്തിന്റെ തമിഴ് വിതരണാവകാശം, കന്നഡ വിതരണാവകാശം, ഓവർസീസ് റൈറ്റ് അടക്കം റെക്കോർഡ് തുകയ്ക്കാണ് വിതരണക്കാർ സ്വന്തമാക്കിയത്.ആഗോള വിപണിയിൽ മലയാള സിനിമയുടെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർത്തിയ തരത്തിലാണ് റൈറ്റ്സ് വിൽപ്പന നടന്നതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. തുക എത്രയെന്ന് അണിയറക്കാർ വ്യക്തമായി പറഞ്ഞിട്ടില്ല. റിലീസിന് മുൻപ് തന്നെ നിർമ്മാതാവിനെ സേഫ് ആക്കുന്ന കാര്യത്തിൽ പുതിയൊരു ചുവട് വെച്ചിരിക്കുകയാണ് മലയാള സിനിമ എന്ന് വേണം മനസിലാക്കാൻ.

  തുടർച്ചയായ വിജയങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസിൽ പൃഥ്വിരാജ് ഉണ്ടാക്കിയ മാർക്കറ്റും, 'പ്രേമം' എന്ന സെൻസേഷണൽ ഹിറ്റിനു ഏറെക്കാലങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും, നയൻതാരയുടെ സാന്നിധ്യവും കൂടി ചേർന്നപ്പോൾ ഈ 'സ്വർണ്ണം' വാങ്ങാൻ ആവശ്യക്കാർ കൂടിയതാണ് 'ഗോൾഡ്' സിനിമയുടെ മാർക്കറ്റ് ഉയരാൻ കാരണമായത്.

  ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയുമെത്തും.

  സിനിമയിലെ മുഴുവൻ കാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമായാണ് ടീസർ എത്തിയത്. പൃഥ്വിരാജ്, നയൻ‌താര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളിൽ സർപ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്. മിന്നിമറിയുന്ന വേഷങ്ങൾ ചെയ്യാൻ പോലും പ്രേക്ഷകർക്ക് പരിചയമുള്ള താരങ്ങൾ എത്തും എന്നതാണ് ഈ സിനിമയുടെ യു.എസ്.പി.'ഓണത്തിന് സ്വർണ്ണമുരുകും' എന്ന ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അൽഫോൺസ് സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടത്.

  അൽഫോൺസ് പുത്രനാണ് രചനയും സംവിധാനവും. നിർമ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., പ്രൊഡക്ഷൻ മാനേജർ: ഷെമിൻ മുഹമ്മദ്,
  പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി, തോമസ്, അക്കൗണ്ടന്റ്: മാൽക്കം ഡിസിൽവ, വരികൾ: ശബരീഷ്, സംഗീതവും പശ്ചാത്തല സംഗീതവും: രാജേഷ് മുരുകേശൻ, കോസ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, എഡിറ്റർ: അൽഫോൺസ് പുത്രൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് - ശ്രീ ശങ്കർ ഗോപിനാഥ്, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, സ്റ്റണ്ട്: അൽഫോൺസ് പുത്രൻ, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ (24am), പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ വി., നൃത്തസംവിധാനം: ദിനേശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ഛായാഗ്രാഹകൻ: ആനന്ദ് സി. ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ, ഗോൾഡ് ടെക്നീഷ്യൻ: ടോണി ജെ. തെക്കിനേടത്ത്, കളർ ഗ്രേഡിംഗ് : ആനന്ദ് സി. ചന്ദ്രൻ, അൽഫോൺസ് പുത്രൻ, ടൈപ്പോഗ്രാഫി: അൽഫോൺസ് പുത്രൻ
  Published by:Chandrakanth Viswanath
  First published: