നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജീവിതത്തിലെ സംഗീതമായ സ്ത്രീക്ക് ആശംസയുമായി ഗോപി സുന്ദർ വനിതാ ദിനത്തിൽ

  ജീവിതത്തിലെ സംഗീതമായ സ്ത്രീക്ക് ആശംസയുമായി ഗോപി സുന്ദർ വനിതാ ദിനത്തിൽ

  പങ്കാളിയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

  • Share this:
   പ്രിയപ്പെട്ടവളുടെ പുഞ്ചിരിക്കുന്ന മുഖം പോസ്റ്റ് ചെയ്ത് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ വനിതാ ദിന ആശംസ. 'എന്റെ സർവ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ' എന്ന അടിക്കുറിപ്പാണ് പങ്കാളി അഭയ ഹിരണ്മയിയുടെ ചിത്രത്തിനൊപ്പം ഗോപി സുന്ദർ ചേർത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വാലൻന്റൈൻ ദിനത്തിലാണ് ഗോപി സുന്ദറുമായി 11 വർഷങ്ങളായി നീളുന്ന പ്രണയവും ജീവിതവും അഭയ വെളിപ്പെടുത്തിയത്. അഭയയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരുന്നു. ഇതായിരുന്നു പോസ്റ്റ്.    
   View this post on Instagram
    

   The women behind all my music 🎶. Happy women’s day ❤️


   A post shared by Gopi Sundar Official (@gopisundar__official) on


   ‘2008 മുതൽ 2019 വരെ പലതവണ ഞങ്ങൾ ഒരുമിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവർഷമായി ലിവിംഗ് ടുഗതർ ബന്ധമുണ്ട്. ഞാൻ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്. നോക്കുമ്പോൾ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങൾ."

   Also read: International Women's Day: പ്ലസ് സൈസ് നായിക മലയാളത്തിൽ, ഡോണ്ട് യു ലൈക്?

   പക്ഷേ, പ്രണയത്തിലായ നാൾ മുതൽ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. മഞ്ഞപ്പത്രങ്ങളും ചാനലുകളും എന്നെ കാമുകിയെന്നോ കീപ്പെന്നോ വിളിച്ചോളൂ. കുലസ്ത്രീകൾ കുടുംബം തകർത്തവളായും ചിത്രീകരിച്ചോളൂ. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യങ്ങൾ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു.’

   അഭയ ഹിരൺമയിയുമൊത്തുള്ള ഫോട്ടോകൾ നേരത്തെ ഗോപിസുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് വലിയ സൈബർ ആക്രമണമാണ് ഇവർക്കുനേരെ ഉയർന്നത്. ഭാര്യ പ്രിയയും ഗോപിസുന്ദറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘9Years Of Togetherness’ എന്ന കുറിപ്പോടെയായിരുന്നു ഗോപി സുന്ദർ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

   First published:
   )}