• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുടുംബത്തിലെ പുതിയ 'കുഞ്ഞിനെ' സ്വാഗതം ചെയ്ത് ഗോപി സുന്ദർ

Gopi Sunder welcomes 'new baby' to his family | ആരാധകർക്ക് മുൻപിൽ സന്തോഷ വാർത്തയുമായി ഗോപി സുന്ദർ

news18india
Updated: July 29, 2019, 12:20 PM IST
കുടുംബത്തിലെ പുതിയ 'കുഞ്ഞിനെ' സ്വാഗതം ചെയ്ത് ഗോപി സുന്ദർ
ഗോപി സുന്ദർ, അഭയ
  • News18 India
  • Last Updated: July 29, 2019, 12:20 PM IST IST
  • Share this:
കുടുംബത്തിൽ ഒരാൾ കൂടി വന്നതിന്റെ സന്തോഷത്തിലാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പൂക്കളാൽ അലങ്കരിച്ച ആ പുതിയ അതിഥിക്ക് ഇരുവശവുമായി ഗോപിയും പങ്കാളി അഭയയും. പുത്തൻ BMWX7 സ്വന്തമാക്കിയതിന് സന്തോഷത്തിലാണ് ഇവർ. കൊച്ചിയിൽ പുത്തൻ കാർ കൊണ്ട് വന്നതിന്റെ ആവേശത്തിൽ ആരാധകരുമായി സന്തോഷ വാർത്ത പങ്കിടുകയാണ് ഗോപി സുന്ദർ. അതിനായി ഒരു ചിത്രവും ക്യാപ്‌ഷനും പോസ്റ്റ് ചെയ്യുകയാണ് ഇവർ.

"നന്ദി. നിന്റെ ആദരം എത്ര വലുതാണെന്ന് ഒറ്റ വാക്കിൽ പറയുകയാണ്. നിന്റെ സ്നേഹവും, പിന്തുണയുമാണ് എന്റെ സന്തോഷം. ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്," പുത്തൻ കാറിന്റെ സമീപമുള്ള ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിക്കുന്നു.



 


Loading...




View this post on Instagram




 

Thankyou!!!!!! 🙏This is just a word to say how much ur admiration is worth !!!!ur love and support is my happiness 😍🤗🤗🤗 My new baby to our family ❤️ BMWX7 #bmwx7#firstowner#india#bmwindia#kochi#musician#bmwkochi#bmw


A post shared by Gopi Sundar Official (@gopisundar__official) on






അടുത്തിടെ പുതിയ മ്യൂസിക് ബാൻഡ് രൂപീകരിച്ചിരുന്നു ഗോപി സുന്ദർ. ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ എന്ന ഈ സംരംഭം സംഗീത ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കാൽവെയ്പ്പാണ്.

ബാൻഡ് ബിഗ് ജി യിൽ നിന്ന് ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ വ്യത്യസ്ഥമാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് എല്ലാവർക്കും പ്രാപ്യമായത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. തന്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോപി സുന്ദർ ഒൻസമ്പിൾ രൂപപ്പെടുത്തിയിരിക്കുന്നത്.

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...