നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗൗരി മലയാളത്തിലേക്ക്; 'അനുഗ്രഹീതൻ ആന്‍റണി'യിൽ നായിക

  ഗൗരി മലയാളത്തിലേക്ക്; 'അനുഗ്രഹീതൻ ആന്‍റണി'യിൽ നായിക

  • Last Updated :
  • Share this:
   96 എന്ന തമിഴ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി രംഗത്തെത്തി പ്രേക്ഷകരുടെ മനംകവർന്ന ജാനുവിനെ ആർക്കാണ് മറക്കാനാകുക. തൃഷ അഭിനയിച്ച ജാനുവെന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷൻ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗാനാലപനവും പ്രണയവും വിരഹവുമൊക്കെ ഉൾപ്പെടുന്ന രംഗങ്ങൾ അവിസ്മരണീയമായാണ് ഗൗരി കിഷൻ അവതരിപ്പിച്ചത്.   ഇപ്പോഴിതാ ഗൗരി കിഷൻ നായികയായി മലയാളത്തിലേക്ക് വരുന്നു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രത്തിൽ സണ്ണി വെയ്നിന്‍റെ നായികയായാണ് ഗൗരി വേഷമിടുക. ചിത്രത്തിൽ നായികയാകുന്നതിന്‍റെ ത്രില്ലിലാണ് താരം. മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് താരം പറയുന്നു.

   ALSO READ- അനുഗ്രഹീതൻ ആൻ്റണിയായി സണ്ണി വെയ്ൻ

   നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന അനുഗ്രഹീതൻ ആന്‍റണി 2019ലെ വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
   First published:
   )}