നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 96ലെ ജാനുവിന്റെ മലയാളത്തിലെ ആദ്യ ഷോട്ട്

  96ലെ ജാനുവിന്റെ മലയാളത്തിലെ ആദ്യ ഷോട്ട്

  ഗൗരി കിഷന്റെ ആദ്യ മലയാള ചിത്രം അനുഗ്രഹീതൻ ആന്റണിയിലെ രംഗമാണിത്

  അനുഗ്രഹീതൻ ആന്റണിയിൽ നിന്നും

  അനുഗ്രഹീതൻ ആന്റണിയിൽ നിന്നും

  • Share this:
   കുഞ്ഞു ജാനകിയായി 96 എന്ന തമിഴ് ചിത്രത്തിൽ അവതരിച്ച മലയാളി പെൺകുട്ടി ഗൗരി കിഷന്റെ ആദ്യ മലയാള ചിത്രം അനുഗ്രഹീതൻ ആന്റണിയിലെ രംഗമാണിത്. നായകൻ സണ്ണി വെയിനിനൊപ്പം ഉള്ള രംഗം ഗൗരിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉണ്ട്. ആദ്യ ഷോട്ടിന്റെ ചിത്രം പങ്കു വച്ച് അനുഗ്രഹം തേടുകയാണ് ഗൗരി. കേരളം വിട്ട് ചെന്നൈയിൽ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരിൽ ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം, ബിരുദ വിദ്യാർത്ഥിനി കൂടിയാണ്.    
   View this post on Instagram
    

   My first step into the Malayalam film industry. 👼 Blessings needed all the way. On sets of #AnugraheethanAnthony with @sunnywayn


   A post shared by Gouri G Kishan (@gourigkofficial) on


   തൃഷ അഭിനയിച്ച ജാനുവെന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷൻ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗാനാലപനവും പ്രണയവും വിരഹവുമൊക്കെ ഉൾപ്പെടുന്ന രംഗങ്ങൾ അവിസ്മരണീയമായാണ് ഗൗരി കിഷൻ അവതരിപ്പിച്ചത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്‍റണിയിൽ സണ്ണി വെയ്നിന്‍റെ നായികയായാണ് ഗൗരി.

   നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും.മുൻപ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം. മറ്റൊരു ചിത്രം പിടികിട്ടാപുള്ളിയിൽ സണ്ണി നായകനായി എത്തുന്നുണ്ട്. നായിക അഹാന കൃഷ്ണയാണ്. ഇതുവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായി, ഒരു ആർക്കിടെക്റ്റിന്റെ കഥാപാത്രമാണ് സണ്ണിക്ക്.

   First published:
   )}