നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ആരോപണം: സർക്കാർ ഇടപെടുന്നു

  സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ആരോപണം: സർക്കാർ ഇടപെടുന്നു

  Government to intervene in the spread of narcotic products on the film sets | പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം

  എ.കെ. ബാലൻ

  എ.കെ. ബാലൻ

  • Share this:
   സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ആരോപണത്തിൽ സർക്കാർ ഇടപെടുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ സമഗ്രമായ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

   പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഷെയിൻ നിഗം വിവാദം ചർച്ചയിൽ വിഷയമായില്ല. സിനിമയിൽ ആരെയും വിലക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

   ഷെയ്ൻ നിഗത്തെ ആരും വിലക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചിരുന്നു. ഷെയ്ൻ നിലവിലെ സിനിമകൾ തീർക്കണമെന്നും നഷ്ടം നികത്തണമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

   അതേ സമയം സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന തീരുമാനം നിർമ്മാതാക്കളും വിതരണക്കാരും പിൻവലിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
   First published: