'വികൃതി'യിലെ സൗബിൻ ഷാഹിറിന്റെ അമ്മയായി എത്തിയ നടി ഗ്രേസി അന്തരിച്ചു
'റോയ്' എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.

Actress Gracy
- News18
- Last Updated: November 23, 2020, 7:14 PM IST
കൊച്ചി: നാടക - സിനിമ നടി ആയിരുന്ന ഗ്രേസി അന്തരിച്ചു. സൗദി ഗ്രേസി എന്ന് അറിയപ്പെട്ടിരുന്ന ഇവർക്ക് 65 വയസ് ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡിന്റെ തുടർച്ചയായി ന്യൂമോണിയ എത്തിയത് ആരോഗ്യം മോശമാക്കുകയായിരുന്നു.
കഴിഞ്ഞയിടെ പുറത്തിറങ്ങിയ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ വികൃതി എന്ന സിനിമയിൽ സൗബിൻ ഷാഹിറിന്റെ അമ്മ വേഷത്തിൽ ഗ്രേസി എത്തിയിരുന്നു. ഈ വേഷം ഗ്രേസിയെ ശ്രദ്ധേയമാക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന 'റോയ്' എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്ക്കില്ല; അത് ഇടതുപക്ഷത്തിന്റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
കൊച്ചിയുടെ കടലോര മേഖലയായ 'സൗദി' എന്ന പ്രദേശത്താണ് ഗ്രേസി ജനിച്ചു വളർന്നത്. പതിമൂന്നാം വയസ്സിലാണ് നാടകരംഗത്തേക്ക് ഗ്രേസി എത്തിയത്. ആദ്യകാലത്ത് അമേച്വർ നാടകങ്ങളിൽ സജീവമായിരുന്നു അവർ. അതിനു ശേഷം കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചു.
കഴിഞ്ഞയിടെ പുറത്തിറങ്ങിയ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ വികൃതി എന്ന സിനിമയിൽ സൗബിൻ ഷാഹിറിന്റെ അമ്മ വേഷത്തിൽ ഗ്രേസി എത്തിയിരുന്നു. ഈ വേഷം ഗ്രേസിയെ ശ്രദ്ധേയമാക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന 'റോയ്' എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.
കൊച്ചിയുടെ കടലോര മേഖലയായ 'സൗദി' എന്ന പ്രദേശത്താണ് ഗ്രേസി ജനിച്ചു വളർന്നത്. പതിമൂന്നാം വയസ്സിലാണ് നാടകരംഗത്തേക്ക് ഗ്രേസി എത്തിയത്. ആദ്യകാലത്ത് അമേച്വർ നാടകങ്ങളിൽ സജീവമായിരുന്നു അവർ. അതിനു ശേഷം കൊല്ലം ഉപാസന, പൂഞ്ഞാർ നവധാര, കൊച്ചിൻ അനശ്വര എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചു.