• HOME
  • »
  • NEWS
  • »
  • film
  • »
  • Jeo Baby | 'അങ്ങനെ നമ്മൾ ഒരു തമിഴ് സിനിമ നിർമ്മിച്ചു'; തമിഴ് ചിത്രവുമായി ജിയോ ബേബി

Jeo Baby | 'അങ്ങനെ നമ്മൾ ഒരു തമിഴ് സിനിമ നിർമ്മിച്ചു'; തമിഴ് ചിത്രവുമായി ജിയോ ബേബി

'കാതൽ എൻപത് പൊതുവുടമൈ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രോഹിണി, ലിജോ മോൾ, വിനീത് തുടങ്ങിയവർ

  • Share this:
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' (The Great Indian Kitchen) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി (Jeo Baby) അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ പങ്കുവെച്ചത്. 'കാതൽ എൻപത് പൊതുവുടമൈ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രോഹിണി, ലിജോ മോൾ, വിനീത്, കലേഷ്, ദീപ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.

'ലെൻസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് 'കാതൽ എൻപത് പൊതുവുടമൈ'.

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം നിത്ത്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.








View this post on Instagram






A post shared by Jeo Baby (@jeobabymusic)






ശ്രദ്ധേയമായ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ നിർമ്മാണ കമ്പനികളുടെ ബാനറിൽ എത്തുന്ന തമിഴ് സിനിമയെന്ന പ്രത്യേകതയും 'കാതൽ എൻപത് പൊതുവുടമൈ' എന്ന ചിത്രത്തിനുണ്ട്.

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച ഏറ്റവും പുതിയ സിനിമ 'ശ്രീധന്യ കാറ്ററിംഗ് സർവീസ്' 2022 ഓഗസ്റ്റ് മാസം പുറത്തിറങ്ങിയിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നോബിൻ കുര്യൻ, ആർ. രാജേന്ദ്രൻ; ഛായാഗ്രഹണം- ശ്രീ ശരവണൻ, സംഗീതം- ആർ. കണ്ണൻ, എഡിറ്റിംഗ്- ഡാനി ചാൾസ്, സൗണ്ട് ഡിസൈൻ- രാജേഷ്, വാർത്താ പ്രചരണം- റോജിൻ കെ. റോയ്.

Summary: Director Jeo Baby, known for movies  such as The Great Indian Kitchen, Freedom Fight and Sreedhanya Catering Service makes his Kollywood debut directing Kaadhal Enbadhu Podhuudamai. The movie has some of the known faces in Malayalam film industry such as Lijomol Joseph, Rohini and Vineeth. 'Our first tamil movie production. The makers of #TheGreatIndianKitchen enters Kollywood with - Kaadhal Enbadhu Podhuudamai!', the director captioned the announcement
Published by:user_57
First published: