HOME » NEWS » Film » MOVIES GUESS WHO THE WELL KNOWN ACTOR SEEN IN THIS PICTURE

സ്റ്റാർട്ട് ക്യാമറ, ആക്ഷൻ; സന്തോഷ് ശിവന്റെ മുന്നിൽ ഈ ഗെറ്റപ്പിൽ ഇരിക്കുന്നത് മലയാള സിനിമയുടെ ഒരു പ്രിയ താരമാണ്, ആളെ മനസ്സിലായോ?

Guess who the well-known actor seen in this picture | മുഖത്തു പച്ച ചായം പൂശി, കൗ ബോയ് സ്റ്റൈലിൽ സംവിധായകന് മുന്നിൽ ഇരിക്കുന്ന ഈ നടൻ ആരെന്ന് പിടികിട്ടിയോ?

news18india
Updated: May 21, 2019, 3:32 PM IST
സ്റ്റാർട്ട് ക്യാമറ, ആക്ഷൻ; സന്തോഷ് ശിവന്റെ മുന്നിൽ ഈ ഗെറ്റപ്പിൽ ഇരിക്കുന്നത് മലയാള സിനിമയുടെ ഒരു പ്രിയ താരമാണ്, ആളെ മനസ്സിലായോ?
സന്തോഷ് ശിവൻ പോസ്റ്റ് ചെയ്ത ചിത്രം
  • Share this:
മുഖത്തു പച്ച ചായം പൂശി, കൗ ബോയ് സ്റ്റൈലിൽ സംവിധായകന് മുന്നിൽ ഇരിക്കുന്ന ഈ നടൻ ആരെന്ന് പിടികിട്ടിയോ? സംവിധായകൻ സന്തോഷ് ശിവൻ തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രമാണ് ഇത്. പക്ഷെ മുന്നിൽ ഇരിക്കുന്ന ആൾ ആരെന്ന് ഒറ്റ നോട്ടത്തിൽ പിടികിട്ടാൻ ബുദ്ധിമുട്ടാണ്. എന്തിനേറെ പറയുന്നു, പരിചയമുള്ള ആൾ ആണോ എന്ന് പോലും മനസ്സിലായെന്നു വരില്ല. പോംവഴി സംവിധായകൻ തന്നെ ചേർത്ത് പിടിപ്പിച്ച ടാഗ് ആണ്. മറ്റാരും അല്ല, സൗബിൻ ഷാഹിറാണ് കക്ഷി.




 




View this post on Instagram




 

#jacknjill


A post shared by Santosh Sivan ASC.ISC (@santoshsivanasc_isc) on






ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം തുടങ്ങിയവരാണ് പ്രധാന വേഷം. തമിഴ് ചിത്രം ചെക്കാ ചിവന്ത വാനത്തിന്റെ ഛായാഗ്രാഹകൻ സന്തോഷായിരുന്നു. മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരും വേഷമിടുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ ആയാണ് ചിത്രം ഒരുങ്ങുക.

First published: May 21, 2019, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories