ഗിന്നസ് പക്രു നായകനാവുന്ന ചിത്രം ഇളയരാജയുടെ ട്രെയ്‌ലർ പുറത്തു വന്നു. ചെസ്സ് കളി പ്രേമികളായ കുട്ടികളുടെ കഥയാണ് രണ്ടര മിനിട്ടു നീളുന്ന വിഡിയോയിൽ നല്ലൊരു ഭാഗവും. ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രമാവുന്ന ചിത്രമാണിത്. വനജൻ എന്ന കേന്ദ്ര കഥാപാത്രമാണ് പക്രുവിന്റെത്. കുടുംബ കഥ പറയുന്ന ചിത്രമാണിത്. അപ്പോത്തിക്കരി, മേൽവിലാസം എന്നീ ചിത്രങ്ങളുടെ സംവിധായകൻ മാധവ് രാമദാസനാണ് സംവിധാനം.
സജിത്ത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണൻ, ബിനീഷ് ബാബു എന്നിവരാണ് നിർമ്മാണം. സംഗീതം രതീഷ് വേഗ. പാപ്പിനുവിന്റേതാണ് ക്യാമറ. സന്തോഷ് വർമ്മ, ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജ്യോതിഷ് ടി. കാസി എന്നിവരുടെയാണ് വരികൾ.
ബ്രയൻ (ഗോകുൽ സുരേഷ്), മുനീബ് (ദീപക് പരംബോൽ), ഗണപതി (ഹരിശ്രീ അശോകൻ), മത്തായി (അനിൽ നെടുമങ്ങാട്), അമ്പു (ആർദ്ര), സുബ്രു (ആദിത്യൻ), ഡോ. നീന (അൽഫി പഞ്ഞിക്കാരൻ), പങ്കു (സിജി എസ് നായർ), ദേവൻ (അരുൺ), ജോണി (ജയരാജ് വാര്യർ), സക്കീർ (രോഹിത്), പ്രിൻസി (കവിത നായർ), ഹരീഷ് (ബിനീഷ് ബാബു), പോൾ (തമ്പി ആന്റണി), സഫിയ (ഭുവന), ഗിരി സിദ്ധാർഥ് രാജൻ), രോഹൻ (മാസ്റ്റർ ഇന്ദ്രജിത്) എന്നിങ്ങനെയാണ് കഥാപാത്രങ്ങൾ. മാർച്ച് 22 നു ഇളയരാജ തിയേറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepak parambol, Gokul Suresh, Gunniess pakru, Ilayaraja movie