തിയേറ്ററിലേക്കില്ല; ബച്ചൻ-ആയുഷ്മാൻ ഖുറാന ചിത്രം 'ഗുലാബോ സിതാബോ' റിലീസ് ആമസോൺ പ്രൈമിൽ

200 രാജ്യങ്ങളിലാണ് പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

News18 Malayalam | news18-malayalam
Updated: May 14, 2020, 5:22 PM IST
തിയേറ്ററിലേക്കില്ല; ബച്ചൻ-ആയുഷ്മാൻ ഖുറാന ചിത്രം 'ഗുലാബോ സിതാബോ' റിലീസ് ആമസോൺ പ്രൈമിൽ
Gulabo Sitabo
  • Share this:
തിയേറ്റർ റിലീസിന് കാത്തു നിൽക്കാതെ ഷൂജിത്ത് സിർക്കാർ ചിത്രം ഗുലാബോ സിതാബോ. ഈ വരുന്ന ജൂൺ 12 ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

ഏപ്രിൽ 17 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ലോക്ക്ഡൗൺ അനനന്തമായി നീളുന്ന സാഹചര്യത്തിലാണ് പുതിയ വഴികൾ അണിയറപ്രവർത്തകർ തേടിയത്.

TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി; ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ അടിച്ച ഈ അർജുൻ ആരാണ്? [NEWS]മേയ് 19 ന് ബാറുകളും മദ്യശാലകളും തുറന്നേക്കും; തീരുമാനം പ്രഖ്യാപിച്ച് സർക്കാർ [NEWS]
അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പികുവിന് ശേഷം അമിതാഭ് ബച്ചനും സിർക്കാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗുലാബോ സിതാബോ. അമിതാഭ് ബച്ചന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് പികു.

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നത് പുതിയ അധ്യായമായിരിക്കും ഇന്ത്യൻ സിനിമയിൽ കുറിക്കുകയെന്ന് സിർക്കാർ പറഞ്ഞു. 200 രാജ്യങ്ങളിലാണ് പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
First published: May 14, 2020, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading