ലോക്ക്ഡൗണിൽ വിശ്രമിക്കാതെ തമിഴ് റോക്കേഴ്സ്; ഓൺലൈൻ റിലീസായ 'ഗുലാബോ സിതാബോ' മണിക്കൂറുകൾക്കകം ലീക്കായി

Gulabo Sitabo movie leaked within hours after its release | എച്ച്.ഡി. മികവിലെ പകർപ്പാണ് ഇത്തവണ ഇവർ ചോർത്തിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 12, 2020, 3:09 PM IST
ലോക്ക്ഡൗണിൽ വിശ്രമിക്കാതെ തമിഴ് റോക്കേഴ്സ്; ഓൺലൈൻ റിലീസായ 'ഗുലാബോ സിതാബോ' മണിക്കൂറുകൾക്കകം ലീക്കായി
Gulabo Sitabo
  • Share this:
ഭയന്നത് തന്നെ സംഭവിച്ചു. പുത്തൻ റിലീസുകൾക്ക് ഡിജിറ്റൽ പ്ലാറ്റുഫോമിലും രക്ഷയില്ല. റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത ബോളിവുഡ് ചിത്രം 'ഗുലാബോ സിതാബോ' തമിഴ് റോക്കേഴ്സ് ചോർത്തി. ആമസോൺ പ്രൈമിലാണ് ചിത്രം ഡിജിറ്റൽ റിലീസ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യാജ പതിപ്പ് പുറത്തിറങ്ങി. എച്ച്.ഡി. മികവിലെ പകർപ്പാണ് ഇത്തവണ ഇവർ ചോർത്തിയിരിക്കുന്നത്.

Also read: അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി

പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത്ത് സിർക്കാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗുലാബോ സിതാബോ. അമിതാഭ് ബച്ചന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് പികു. 200 രാജ്യങ്ങളിലാണ് പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു ഭൂവുടമയും അയാളുടെ വാടകക്കാരനും തമ്മിലെ കഥ പറയുന്ന ചിത്രമാണിത്. നാലഞ്ചു മണിക്കൂർ ചിലവിട്ടാണ് അമിതാഭ് ബച്ചൻ ഇതിലെ മിർസ എന്ന കഥാപാത്രത്തിന്റെ പ്രോസ്തെറ്റിക്സ് ഉൾപ്പെടുന്ന മേക്കപ്പ് ഇട്ടത്.

ലക്‌നൗ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ഡിജിറ്റൽ റിലീസിന് എത്തുന്ന ആദ്യ ബിഗ് ബജറ്റ് ഹിന്ദി ചിത്രമാണ് 'ഗുലാബോ സിതാബോ'. ഏപ്രിൽ റിലീസിന് വച്ചിരുന്ന സിനിമ ലോക്ക്ഡൗൺ കാരണം റിലീസ് നീട്ടേണ്ടതായി വന്നു. ബോളിവുഡ് നിർമ്മാതാക്കളും എക്സിബിറ്റേഴ്‌സും തമ്മിൽ ഇതൊരു വടംവലിക്ക് തന്നെ ഇടമൊരുക്കി.

First published: June 12, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading