കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് ചാകരക്കാലം. ഇതിനകം നിരവധി സിനിമകൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം അടക്കമുള്ളവയിൽ എത്തി. സീരീസുകൾ വേറെ. റിലീസ് ചെയ്യുന്ന ഭൂരിഭാഗവും സൂപ്പർഹിറ്റും വൻ സ്വീകാര്യതയും.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് കഴിഞ്ഞ ആഴ്ച്ചയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇന്ത്യയിൽ ടോപ്പ് ടെൻ നെറ്റ്ഫ്ലിക്സ് ലിസ്റ്റിലും ചിത്രം ഒന്നാമതായിരുന്നു.
ഷൂജിത്ത് സിർക്കാർ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ ആണ് ഇനി കാത്തിരിക്കുന്ന ചിത്രം. നാളെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ:
ഗുഞ്ജൻ സക്സേന: ദി കാർഗിൽ ഗേൾജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ്. യുദ്ധഭൂമിയിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിത ഗുഞ്ജൻ സക്സേന എന്ന ഇന്ത്യൻ എയർഫോഴ്സ് പൈലറ്റിന്റെ കഥയാണ് ഈ ബയോപ്പിക് പറയുന്നത്. ശരൺ ശർമ സംവിധാനം ചെയ്ത ചിത്രം കരൺ ജോഹറാണ് നിർമിച്ചിരിക്കുന്നത്.
ശകുന്തള ദേവിഗുലാബോ സിതാബോയ്ക്ക് ശേഷം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് വിദ്യാ ബാലൻ പ്രധാന വേഷത്തിൽ എത്തുന്ന ശകുന്തള ദേവി.
പെൻഗ്വിൻകീർത്തി സുരേഷ് നായികയായി എത്തുന്ന പെൻഗ്വിനും ഒടിടി റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് പെൻഗ്വിൻ എത്തുന്നത്. ജൂൺ 19 ന് ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഈശ്വർ കാർത്തിക്ക് ആണ്.
ലോരാഗിണി ചന്ദ്രൻ, സിരി പ്രഹ്ളാദ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം ലോ ജൂൺ 26 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
സൂഫിയും സുജാതയും![]()
ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയുമാണ് മലയാളത്തിലെ ഒടിടി റിലീസ് ചിത്രം. ആമസോൺ പ്രൈമിൽ തന്നെയാണ് ചിത്രത്തിന്റേയും റിലീസ്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ.
ഇതിന് പുറമേ, കൂടുതൽ ചിത്രങ്ങൾ ഒടിടി റിലീസിനുള്ള തയ്യാറെടുപ്പിലാണ്. ബോളിവുഡ് താരം അജയ് ദേവഗൺ തന്റെ രണ്ട് ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.