• HOME
  • »
  • NEWS
  • »
  • film
  • »
  • ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു

Guru Somasundaram, Jinu Joseph and Govind Padmasoorya in a new movie | ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ എന്നിവർ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കും

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ

  • Share this:
    ഗുരു സോമസുന്ദരം (Guru Somasundaram), ജിനു ജോസഫ് (Jinu Joseph), ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya), ശ്രുതി രാമചന്ദ്രൻ (Sruthi Ramachandran), ശ്രിന്ദ (Srinda) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.

    സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ നിർവ്വഹിച്ചു. സംവിധായകൻ മനു അശോകൻ ആദ്യ ക്ലാപ്പടിച്ചു. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, ആഭിജ ശിവകല, കോട്ടയം രമേഷ്, അരുൺ കുമാർ, ശ്രുതി രജനീകാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേഷ് റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു. കന്നട സിനിമാ നിർമ്മാതാവായ രമേഷ് റെഡ്ഢിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

    എഡിറ്റർ- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റിൽസ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി., അസിസ്റ്റന്റ് ഡയറക്ടർ- യദോകൃഷ്ണ, ദേയകുമാർ, കാവ്യ തമ്പി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി.ആര്‍.ഒ. -എ.എസ്. ദിനേശ്.

    മെയ് ആറ് മുതൽ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.

    Also read: സ്റ്റൈലിഷ് ലുക്കിൽ ടൊവിനോയും കല്യാണിയും; 'തല്ലുമാല'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

    ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാലയിലെ' (Thallumala) ആദ്യഗാനം റിലീസ് ചെയ്തു. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇർഫാന ഹമീദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അറബിക് - മലയാളം ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി. റാപ്പ് വരികൾ ഇർഫാന ഹമീദ് എഴുതിയിരിക്കുന്നു.

    ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

    വിതരണം - സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

    Summary: Guru Somasundaram, Jinu Joseph and Govind Padmasoorya to join hands for a new movie
    Published by:user_57
    First published: