• HOME
 • »
 • NEWS
 • »
 • film
 • »
 • Guru Somasundaram | മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകളുമായി ഗുരു സോമസുന്ദരം കോളേജ് ക്യാമ്പസിൽ

Guru Somasundaram | മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകളുമായി ഗുരു സോമസുന്ദരം കോളേജ് ക്യാമ്പസിൽ

പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ പ്രകടനം

ഗുരു സോമസുന്ദരം ക്യാമ്പസിൽ

ഗുരു സോമസുന്ദരം ക്യാമ്പസിൽ

 • Last Updated :
 • Share this:
  കൊച്ചി: മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഗുരു സോമസുന്ദരം (Guru Somasundaram) അനശ്വരമാക്കിയ കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്.

  ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകള്‍ അവതരിപ്പിച്ചു കോളേജ് ക്യാമ്പസിലെ ആരാധകരെ കയ്യിലെടുക്കുകയാണ് ഗുരു സോമസുന്ദരം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ പ്രകടനം.

  സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ കളമശ്ശേരിയിലെ പ്രധാന കാമ്പസില്‍ നിന്നായിരുന്നു തുടക്കം. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് 'ഹയ' ടീം കാമ്പസുകള്‍ സന്ദര്‍ശിക്കുന്നത്.

  ലോകകപ്പിനു സ്വാഗതമോതി എസ്.സി.എം.എസ്. സംഘടിപ്പിച്ച കാല്‍പന്ത് മത്സരത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പം നടന്നു. ഹയയിലെ മുഖ്യ താരം ഗുരു സോമസുന്ദരം ഗോള്‍ തട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ. ചിത്രത്തിന്റെ ടീസര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറില്‍ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ഹയ.

  'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

  ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.

  ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.

  മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്. ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ്, അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍, ബിനു സരിഗ, വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.

  ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ - സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ - സുഗതന്‍, ആര്‍ട്ട് - സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, വി.എഫ്.എക്‌സ്.- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി.ആര്‍.ഒ. - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
  Published by:user_57
  First published: