മാമ്പഴമാ മാമ്പഴം മൽഗോവ മാമ്പഴം... ഇറാനിലെ ജിമ്മിൽ ഒരു ദിവസം വളരെ പ്രധാനമാണ് ഈ ഗാനം. എന്തിനാണെന്നല്ലേ? വാം അപ്പ് സെഷനിൽ പ്ലേ ചെയ്യുന്നത് ഈ തമിഴ് സിനിമാ ഗാനമാണ്. ട്വിറ്റർ വഴി പ്രചരിക്കുന്ന വീഡിയോക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുരുഷന്മാരുടെ ജിമ്മിലാണു മാമ്പഴമാ മാമ്പഴം... പ്ലേ ചെയ്തു ട്രെയ്നർ ഇവരെ കൊണ്ട് വാം അപ്പ് ചെയ്യിക്കുന്നത്. കേവലം 53 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ഇന്റർനെറ്റിൽ പൊന്തി വന്നിട്ടുള്ളത്.
വിജയ്, അസിൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന തകർപ്പൻ ഡാൻസ് രംഗമാണ് മാമ്പഴമാ മാമ്പഴം. മലയാളി താരമായ അസിന്റെ സാന്നിധ്യം ഈ ഗാനത്തിന്റെ പേരിൽ കേരളത്തിനും അഭിമാനിക്കാൻ വക നൽകുന്നു. പ്രഭു ദേവ സംവിധാനം ചെയ്ത് 2007ൽ പുറത്തു വന്ന ചിത്രമാണിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.