• HOME
  • »
  • NEWS
  • »
  • film
  • »
  • H Movie | ധ്യാന്‍ ശ്രീനിവാസന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ഉര്‍വ്വശി;'എച്ച്' ഒരുങ്ങുന്നു

H Movie | ധ്യാന്‍ ശ്രീനിവാസന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ഉര്‍വ്വശി;'എച്ച്' ഒരുങ്ങുന്നു

'പോലീസുകാരന്റെ മരണം' ഉള്‍പ്പെടെ ഉര്‍വ്വശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് 'എച്ച്'

  • Share this:
    ഉര്‍വ്വശി, ധ്യാന്‍ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമാക്‌സ് വെല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എച്ച്'. മാക്‌സ് വെല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം'ഖാലിപ്പേഴ്‌സ് ' അടുത്ത മാസം റിലീസാകും.

    'പോലീസുകാരന്റെ മരണം' ഉള്‍പ്പെടെ ഉര്‍വ്വശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് 'എച്ച്'. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് 'ഖാലിപ്പേഴ്‌സ്' എന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    ധ്യാനിനൊപ്പം ആദ്യമാണെങ്കിലും വിനീത് ശ്രീനിവാസനൊപ്പം 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തില്‍ ഉര്‍വ്വശി പ്രധാന വേഷം ചെയ്തിരുന്നു. പ്രൊജക്റ്റ് ഡിസൈനര്‍-ഡേവിസണ്‍ സി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,പി ആര്‍ ഒ-എ എസ് ദിനേശ്.

    Also Read-Naradan movie | ടൊവിനോ തോമസ്- ആഷിഖ് അബു ചിത്രം 'നാരദൻ' തിയേറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു

    Biju Menon | 'ഒരു തെക്കന്‍ തല്ലു കേസ്' ഉഡുപ്പിയിൽ പൂർത്തിയായി; ബിജുമേനോനും പത്മപ്രിയയും മുഖ്യവേഷത്തിൽ

    ബിജു മേനോനും പത്മപ്രിയയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന സിനിമയുടെ ചിത്രീകരണം ഉഡുപ്പിയിൽ പൂർത്തിയായി. നവാഗതനായ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷം പത്മപ്രിയ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

    ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി. വി. സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി. ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

    മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ.

    Also Read-Sabaash Chandrabose | 'നീയെന്റെ കാമുകിയല്ലേടീ...'; 'സബാഷ് ചന്ദ്രബോസ്' ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം

    ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ "ബ്രോ ഡാഡി "യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത് എൻ.

    സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്
    എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍
    ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്
    പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്
    കല-ദിലീപ് നാഥ്
    മേക്കപ്പ്-റോണക്സ് സേവ്യർ
    വസ്ത്രാലങ്കാരം-സമീറ സനീഷ്
    സ്റ്റിൽസ്-അനീഷ് അലോഷ്യസ്
    എഡിറ്റർ-മനോജ് കണ്ണോത്ത്
    ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര
    പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രണവ് മോഹൻ
    പി ആർ ഒ-എ എസ് ദിനേശ്.
    Published by:Jayesh Krishnan
    First published: