• HOME
  • »
  • NEWS
  • »
  • film
  • »
  • മരയ്ക്കാറിന്റെ ഓവർസീസ് വിതരണാവകാശം വിറ്റുപോയത് മലയാള സിനിമയിലെ എക്കാലത്തെയും ഉയർന്ന തുകയ്‌ക്കോ?

മരയ്ക്കാറിന്റെ ഓവർസീസ് വിതരണാവകാശം വിറ്റുപോയത് മലയാള സിനിമയിലെ എക്കാലത്തെയും ഉയർന്ന തുകയ്‌ക്കോ?

Had Phars film bought the overseas right of Marakkar - Arabikadalinte Simham for a record sum? | ഇത് 10 കോടി രൂപയ്‌ക്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

മരയ്ക്കാറിൽ മോഹൻലാൽ

മരയ്ക്കാറിൽ മോഹൻലാൽ

  • Share this:
    മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഓവർസീസ് വിതരണാവകാശം വിറ്റു പോയത് മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ തുകയ്‌ക്കെന്നു റിപ്പോർട്ട്. ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ചിത്രങ്ങളുടെ അവകാശം സ്വന്തമാക്കിയ ഫാർസ് ഫിലിംസ് തന്നെയാണ് ഈ ചിത്രത്തിന്റെയും റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ഇത് 10 കോടി രൂപയ്‌ക്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നിൽ ലൂസിഫർ, ഇട്ടിമാണി ചിത്രങ്ങൾ ചേർന്നുള്ള തുകയാണ്. ഈ രണ്ടു ചിത്രങ്ങൾക്കും ക്കടി ഫാർസ് ഫിലിംസ് മുടക്കിയത് എട്ട് കോടി രൂപയാണെന്ന് പുറത്തു വരുന്നു.

    മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ 45-ാമത്തെ സിനിമയാണിത്. ഏതാണ്ട് ഒരു വർഷം നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുണ്ട്. വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു.

    സുനിൽ ഷെട്ടി കഥാപാത്രമാവുന്നുണ്ട്. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഷൂട്ടിങ്ങിനായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.

    First published: