HOME » NEWS » Film » MOVIES HALAL LOVE STORY MAKING VIDEO HITS THE INTERNET N MM

സ്റ്റാർട്ട്, ആക്ഷൻ, പിന്നെ പൊട്ടിച്ചിരി: ഹലാൽ ലവ് സ്റ്റോറിയുടെ മേക്കിങ് വീഡിയോ പുറത്ത്

Halal Love Story making video hits the internet | ചിത്രീകരണത്തിനിടെയുള്ള രസകരമായ സംഭവങ്ങൾ കൂട്ടിയിണക്കിയാണ് മേക്കിങ് വീഡിയോ തീർത്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: March 11, 2020, 8:25 PM IST
സ്റ്റാർട്ട്, ആക്ഷൻ, പിന്നെ പൊട്ടിച്ചിരി: ഹലാൽ ലവ് സ്റ്റോറിയുടെ മേക്കിങ് വീഡിയോ പുറത്ത്
ഹലാൽ ലവ് സ്റ്റോറി
  • Share this:
ഷൂട്ടിംഗ് സെറ്റിലെ രസകരമായ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി 'സുഡാനി ഫ്രം നൈജീരിയ' സംവിധായകൻ സക്കറിയ മുഹമ്മദിന്റെ പുതിയ ചിത്രം 'ഹലാൽ ലവ് സ്റ്റോറി' മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിനിടെയുള്ള രസകരമായ സംഭവങ്ങൾ കൂട്ടിയിണക്കിയാണ് മേക്കിങ് വീഡിയോ തീർത്തിരിക്കുന്നത്.

പപ്പായ സിനിമാസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിച്ച് സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഹലാൽ ലവ് സ്റ്റോറി'.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീതം നൽകുന്നു. പശ്ചാത്തല സംഗീതവും ബിജിബാലിന്റേതാണ്.

First published: March 11, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories