നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇത്തിരി സ്നേഹവും ഒത്തിരി രസവുമായി ഹലാല്‍ ലൗ സ്റ്റോറി; ടീസര്‍ പുറത്തിറങ്ങി

  ഇത്തിരി സ്നേഹവും ഒത്തിരി രസവുമായി ഹലാല്‍ ലൗ സ്റ്റോറി; ടീസര്‍ പുറത്തിറങ്ങി

  ചിത്രത്തിന്റെ ട്രെയ് ലര്‍ നാളെ പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു.

  halal love story

  halal love story

  • Share this:
   സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 നാണ്‌‌ സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയുന്നത്. ചിത്രത്തിന്റെ ട്രെയ് ലര്‍ നാളെ പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു.

   ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പായ സിനിമാസിന്റെ ബാനറിൻആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.   സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിര്വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. പിആർഒ - ആതിര ദിൽജിത്ത്.

   ഇത്തിരി സ്നേഹവും ഒത്തിരി രസവും എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.  ഇന്ദ്രജിത്ത് അടക്കമുള്ളവർ ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

   ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും, ദുൽഖർ സൽമാൻ നിർമ്മാതാവായ 'മണിയറയിലെ അശോകൻ', ഫഹദ് ഫാസിലിന്റെ 'സീ യു സൂൺ' ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്നീചിത്രങ്ങൾക്ക് ശേഷം ഡിജിറ്റൽ/ ടെലിവിഷൻ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി.
   Published by:Gowthamy GG
   First published: